scorecardresearch
Latest News

പൊലീസ് സ്റ്റേഷന് അകത്ത് വച്ച് ടിക് ടോക്ക് വീഡിയോ പകര്‍ത്തിയ പൊലീസുകാരിയെ പുറത്താക്കി

ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന അര്‍പിതയുടെ വീഡിയോ വൈറലായി മാറിയിരുന്നു.

Police, പൊലീസ്, Suspended, സസ്പെന്‍ഷന്‍, gujarat, ഗുജറാത്ത്, tik tok video ടിക് ടോക്ക് വീഡിയോ

മെഹ്സാന: പൊലീസ് സ്റ്റേഷനില്‍ വച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന പൊലീസുകാരിയുടെ വീഡിയോ വൈറലായി മാറിയിരുന്നു.

ലോക്രക്ഷക് ദള്‍ റിക്രൂട്ട് ആയ അര്‍പിത ചൗധരി എന്ന പൊലീസുകാരിക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. മെഹ്സാന ജില്ലയിലെ ലംഗ്നജ് പൊലീസ് സ്റ്റേഷനില് വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യൂണിഫോം ഇടാതെ ലോക്കപ്പിന് മുമ്പില്‍ നിന്നു കൊണ്ടാണ് വീഡിയോ പകര്‍ത്തിയത്.

Read More: ആശുപത്രിയില്‍ ആടിപ്പാടി നഴ്സുമാരുടെ ടിക് ടോക് വീഡിയോ; അന്വേഷണം പ്രഖ്യാപിച്ചു

‘അര്‍പിത ചൗധരി ചട്ടലംഘനമാണ് നടത്തിയത്. ഡ്യൂട്ടിയിലിരിക്കെ യൂണിഫോം ധരിച്ചില്ല എന്നതാണ് ആദ്യത്തെ കുറ്റം. പൊലീസ് സ്റ്റേഷന് അകത്ത് വച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതാണ് രണ്ടാമത്തെ കുറ്റം. പൊലീസുകാര്‍ അച്ചടക്കം പാലിക്കേണ്ടവരാണ്. അതവര്‍ ചെയ്യാത്തത് കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തത്,’ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജിത വന്‍സാര വ്യക്തമാക്കി.

ജൂലൈ 20നാണ് അര്‍പിത വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പിന്നീട് ടിക്ടോക്കിലൂടേയും വാട്സ്ആപ്പിലൂടേയും വീഡിയോ പ്രചരിപ്പിച്ചു. 2016ലാണ് അര്‍പിത സര്‍വീസില്‍ പ്രവേശിപ്പിക്കുന്നത്. 2018ലാണ് മെഹ്സാനയിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.

Stay updated with the latest news headlines and all the latest Latest news download Indian Express Malayalam App.

Web Title: Cop suspended after video of her dancing in police station goes viral