പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ പൂന-സോളാപുർ ദേശീയപാതയിൽ കടാംവസ്തിക്കു സമീപമായിരുന്നു അപകടം. മരിച്ച 9 പേരും വിദ്യാര്‍ത്ഥികളാണ്. കാറും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച ഒമ്പത് പേരും കാറിൽ യാത്ര ചെയ്തവരാണ്. പൂനെ യവാത് സ്വദേശികളാണ് മരിച്ചത്.
ശനിയാഴ്ച്ച പുലര്‍ച്ചെ 1.30ഓടെയാണ് അപകടം സംഭവിച്ചത്. ‘റായഗഡില്‍ നിന്നും യാവത്തിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന ട്രക്കിനാണ് കാറിടിച്ചത്,’ പൊലീസ് വ്യക്തമാക്കി.
19നും 23നും ഇടയില്‍ പ്രായമുളളവരാണ് മരിച്ചവരെല്ലാം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു