ന്യൂഡല്‍ഹി: ഹിമാലയ പര്‍വതം കീഴടക്കാനെത്തിയ രാജ്യാന്തര പര്‍വതാരോഹണ സംഘത്തിന്റെ അവസാന നിമിഷങ്ങളിലെ വീഡിയോ പുറത്തുവിട്ടു. മഞ്ഞുമല ഇടിഞ്ഞ് വീണാണ് ഇവര്‍ മരിച്ചത്. നാല് ബ്രിട്ടന്‍ സ്വദേശികള്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്ട്രേലിയക്കാരന്‍, ഇവരുടെ ഇന്ത്യക്കാരനായ ഗൈഡ് എന്നിവരാണ് ഹിമാലയത്തില്‍ അപകടത്തില്‍ പെട്ടത്. യാത്രികരില്‍ ഒരാളുടെ ഹെല്‍മറ്റിന് മുകളില്‍ സ്ഥാപിച്ച ആക്ഷന്‍ ക്യാമറയില്‍ പതിഞ്ഞ 154 സെക്കന്റ് വീഡിയോ ആണ് പുറത്തു വന്നത്.

പെ​ട്ടെ​ന്ന് ഒ​രു വ​ലി​യ ശ​ബ്ദം കേ​ൾ​ക്കു​ന്ന​തും വീ​ഡി​യോ നി​ല​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. യാത്രികരുടെ ഭാരം കാരണം മഞ്ഞിടിച്ചില്‍ ഉണ്ടായതാവാം അപകടകാരണമെന്ന് ഇ​ന്തോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പൊ​ലീ​സ് വ​ക്താ​വ് വി​വേ​ക് കു​മാ​ർ പാ​ണ്ഡേ പ​റ​ഞ്ഞു. അ​വ​സാ​നം ന​ട​ന്നു​പോ​യ പ​ർ​വ​താ​രോ​ഹ​ക​ന്‍റെ കൈ​യ്യിലു​ണ്ടാ​യി​രു​ന്ന ക്യാ​മ​റ 7816 മീ​റ്റ​ർ ഉ​യ​രെ ന​ന്ദാ​ദേ​വി​യോ​ടു ചേ​ർ​ന്നു​ള്ള മു​നി​സി​യാ​രി ബേ​സ് ക്യാ​ന്പി​നു സ​മീ​പം മ​ഞ്ഞി​ന​ടി​യി​ൽ​നി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഏ​ഴു പ​ർ​വ​താ​രോ​ഹ​ക​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇയാള്‍ ബ്രിട്ടീഷ് പൗരനാണ്.

ബ്രി​ട്ടീ​ഷ് പ​ർ​വ​താ​രോ​ഹ​ക​ൻ മാ​ർ​ട്ടി മോ​റ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മേ​യ് 13-നാ​ണ് മ​ല​ക​യ​റ്റം തു​ട​ങ്ങി​യ​ത്. മു​ന്പു ര​ണ്ടു ത​വ​ണ ഈ ​സം​ഘം ന​ന്ദാ​ദേ​വി പ​ർ​വ​തം കീ​ഴ​ട​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​നി​ര​യാ​ണ് ന​ന്ദാ​ദേ​വി. 12 പേ​രാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും, നാ​ലു ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ ഇ​ട​യ്ക്കു​വ​ച്ച് മ​ട​ങ്ങി. മേ​യ് 26-നാ​ണ് പ​ർ​വ​താ​രോ​ഹ​ക​രു​മാ​യി അ​വ​സാ​നമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. ജൂ​ണ്‍ മൂ​ന്നി​ന് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ മൃ​ത​ദേ​ഹ​ങ്ങ​ളും പ​ർ​വ​താ​രോ​ഹ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. എ​ന്നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Read More: എവറസ്റ്റ് കൊടുമുടിയില്‍ ‘തിക്കും തിരക്കും’; ഇന്ത്യക്കാരടക്കം ഏഴു പേര്‍ മരിച്ചു

ഇ​തേ​തു​ട​ർ​ന്ന് ഐ​ടി​ബി​പി വി​ദ​ഗ്ധ​രെ കാ​ൽ​ന​ട​യാ​യി അ​യ​ച്ചു. ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് വി​ദ​ഗ്ധ​ർ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ത്ത​ത്. ഇ​വ​ർ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് രാ​ത്രി ഉ​റ​ങ്ങി​യി​രു​ന്ന​തെ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു നേതൃ​ത്വം ന​ൽ​കി​യ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ത്ത​ൻ സിങ് സൊ​ണാ​ൽ പ​റ​ഞ്ഞു. ജീ​ർ​ണി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ രാ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ഞ്ഞി​ൽ കു​ഴി​ച്ചി​ടു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook