ഡല്‍ഹിയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീപിടിച്ചു; മൂന്ന് പേര്‍ മരിച്ചു

26 ഫയര്‍ എഞ്ചിനുകള്‍ പ്രദേശത്ത് തീ അണയ്ക്കാന്‍ സജീവമാണ്

Fire, തീപിടിത്തം, Delhi, ഡല്‍ഹി, FACTORY, ഫാക്ടറി, DEATH, മരണം, FIRE SERVICE, അഗ്നിശമന സേന, RESCUE രക്ഷാപ്രവര്‍ത്തനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബ്ബര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ജില്‍മില്‍ വ്യവസായ പ്രദേശത്ത് ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. 26 ഫയര്‍ എഞ്ചിനുകള്‍ പ്രദേശത്ത് തീ അണയ്ക്കാന്‍ സജീവമാണ്.

അഗ്നിശമന സേനാ വിഭാഗം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ശുചീകരണസംബന്ധമായ റബ്ബര്‍-പ്ലാസ്റ്റിക് എന്നിവ ഉദ്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. നാല് നിലകളുളള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

തീപിടിത്തം ഉണ്ടാവാനിടയായ കാരണം വ്യക്തമായിട്ടില്ല. തീ അണച്ചതിന് ശേഷം അഗ്നിശമന സേനാ വിഭാഗവും പൊലീസും ഇത് സംബന്ധിച്ച് പരിശോധന നടത്തും. വ്യവസായ മേഖലയാണെങ്കിലും ആളുകള്‍ തിങ്ങി പാര്‍ക്കുന്ന നിരവധി കെട്ടിടങ്ങളും പ്രദേശത്തുണ്ട്.

Get the latest Malayalam news and Latest news here. You can also read all the Latest news by following us on Twitter, Facebook and Telegram.

Web Title: 3 dead in major fire at rubber factory in delhi

Next Story
നോട്ട് നിരോധനത്തിലൂടെ ഉണ്ടാക്കിയ പണം കൊണ്ട് ബിജെപി എംഎല്‍എമാരെ വാങ്ങുന്നു: ദിഗ്‍വിജയ സിങ്digvijay singh, congress
The moderation of comments is automated and not cleared manually by malayalam.indianexpress.com