scorecardresearch

29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയെത്തി

Covid 19, Covid Death, Lockdown

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേര്‍ക്ക് കോവിഡ് ബാധിച്ചു. 42,363 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയെത്തി. 3.98 ലക്ഷം സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 415 മരണമാണ് കോവിഡ് മൂലം ഇന്നലെ സംഭവിച്ചത്. മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 4.21 ലക്ഷമായി ഉയര്‍ന്നു.

അതേസമയം, 44.19 കോടി ഡോസ് കോവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. ഇന്നലെ 66.03 ലക്ഷം ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ തന്നെയാണ് രാജ്യത്ത് രോഗവ്യാപനം കൂടുതല്‍. ഇന്നലെയും സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 10,000 കടന്നു. അസം, ഒഡീഷ, ആന്ധ്ര പ്രദേശ്, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ ആയിരത്തിലധികം രോഗബാധിതര്‍ ഉണ്ടാകുന്നത്.

Also Read: രാജ്യത്ത് വാക്സിനേഷന്‍ മന്ദഗതിയില്‍; ശരാശരി വിതരണത്തില്‍ ഗണ്യമായ കുറവ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Latest covid numbers and death toll india update