scorecardresearch

ബിടെക് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ബിഎസ്സി ബിരുദം നേടാം; പദ്ധതിയുമായി മുംബൈ ഐഐടി

ഈ വിദ്യാർത്ഥികൾക്ക് ഐഐടി ബോംബെ പ്ലെയ്സ്മെന്റിൽ പങ്കെടുക്കാനും കഴിയും

ഈ വിദ്യാർത്ഥികൾക്ക് ഐഐടി ബോംബെ പ്ലെയ്സ്മെന്റിൽ പങ്കെടുക്കാനും കഴിയും

author-image
WebDesk
New Update
students, education, ie malayalam

പ്രതീകാത്മക ചിത്രം

മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയിലെ 15 വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം ആദ്യകാല എക്സിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്തു. ഇത് ആദ്യമായി അവതരിപ്പിച്ചപ്പോൾതന്നെ, ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് പ്രോഗ്രാമുകളുടെ ഡീൻ പ്രൊഫസർ അവിനാഷ് മഹാജൻ പറഞ്ഞു.

Advertisment

നാല് വർഷത്തെ ബി ടെക് കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഐഐടിയിൽ എൻജിനീയറിങ്ങിൽ ബിഎസ്സി ബിരുദം നേടാം. മൂന്ന് വർഷത്തെ കോഴ്സ് വർക്ക് പൂർത്തിയാക്കിയാലും വിദ്യാർത്ഥികൾക്ക് ഡ്രോപ്പ്-ഔട്ട് ആകുന്നതിന് പകരം ഇത് അവർക്ക് മാന്യമായൊരു എക്സിറ്റ് നൽകുന്നുവെന്ന്, ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടു.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മോശം പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് മാന്യമായ എക്സിറ്റ് എടുക്കാനുള്ള ഓപ്ഷൻ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.”ഇതുവരെ, ഈ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നവരായിരുന്നു. ഐഐടി കൗൺസിൽ യോഗത്തിൽ നടന്ന ചർച്ചയുടെ തീരുമാനമാണിതെന്ന്, പ്രൊഫസർ മഹാജൻ പറഞ്ഞു.“വിദ്യാർത്ഥികൾ അവർ പിന്തുടരുന്ന കോഴ്സിന് അനുവദിച്ച മൊത്തം ക്രെഡിറ്റുകളുടെ ഏകദേശം 60 ശതമാനം പൂർത്തിയാക്കിയാൽ, അവർക്ക് എഞ്ചിനീയറിങ്ങിൽ ബിഎസ്സിയോടെ പുറത്ത് പോകാൻ കഴിയും, ” പ്രൊഫസർ മഹാജൻ വിശദീകരിച്ചു.

ഒരു പ്രത്യേക കോഴ്സിൽ ആവശ്യമായ ക്രെഡിറ്റുകൾ പൂർത്തിയാക്കിയാൽ, ഈ പുതിയ ബിരുദത്തിൽ സ്പെഷ്യലൈസേഷനും ഉൾപ്പെടും.

Advertisment

“ഒരു വിദ്യാർത്ഥി സിഎസ്ഇ പഠിക്കുകയാണെങ്കിൽ, ഈ നേരത്തെയുള്ള എക്സിറ്റ് തിരഞ്ഞെടുക്കുന്നതിന് വിദ്യാർഥിയ്ക്ക് പൂർത്തിയാക്കേണ്ട ഏകദേശം 160 ക്രെഡിറ്റുകളിൽ, വിദ്യാർത്ഥിക്ക് സിഎസ്ഇ ബിഎസ്സി നേടാനാകും. ഒരൊറ്റ കോഴ്സിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ ക്രെഡിറ്റുകൾ നേടുകയാണെങ്കിൽ," ഐഐടി ബോംബെയിലെ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫസർ എസ്. സുദർശൻ പറഞ്ഞു.

ഈ വിദ്യാർത്ഥികൾക്ക് ഐഐടി ബോംബെ പ്ലെയ്സ്മെന്റിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്ന് വർഷത്തെ വാർത്താ സമ്മേളനത്തിന് ശേഷം ഐഐടി ബോംബെ, കേന്ദ്രീയ വിദ്യാലയ സംഗതൻ - മുംബൈ മേഖല, നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ജോയിന്റ് ഡയറക്ടർ കേതൻ പട്ടേൽ എന്നിവർ അതാത് സ്ഥാപനങ്ങൾ ഇതുവരെ സ്വീകരിച്ച വിവിധ നടപടികൾ പങ്കുവെച്ച ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

എൻഇപി ഉന്നതവിദ്യാഭ്യാസ കോഴ്സുകളിൽ ഒന്നിലധികം പ്രവേശനവും എക്സിറ്റും ശുപാർശ ചെയ്യുന്നതിനാൽ, ഐഐടി ബോംബെ ഒരു നേരത്തെ-എക്സിറ്റ് ഓപ്ഷൻ മാത്രമേ നൽകാൻ തീരുമാനിച്ചിട്ടുള്ളൂ.

“കോഴ്സുകൾ വിജയിക്കുന്നതിൽ പ്രശ്നമുണ്ടായിരുന്ന വിദ്യാർത്ഥികൾ (15 വിദ്യാർത്ഥികൾ), അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ആശയം ഉള്ള മറ്റ് ചിലർ. എന്നാൽ ഐഐടി ബോംബെയിൽ, എല്ലാ വർഷവും എക്സിറ്റ് ഞങ്ങൾ മുൻകൂട്ടി കാണുന്നില്ല. ഈ സമയത്ത്, മൂന്ന് വർഷമാണ് ഏറ്റവും കുറഞ്ഞ ആവശ്യകത. വിദ്യാർത്ഥികൾ കോഴ്സ് തുടരാനും പൂർത്തിയാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,”ഒന്നിലധികം എൻട്രികൾക്ക് സാധ്യതയില്ലെന്ന് പ്രൊഫസർ മഹാജൻ പറഞ്ഞു.

ചെറിയ കോഴ്സുകൾ

നാലുവർഷത്തെ ബിടെക്കിന്റെ ആദ്യ വർഷത്തിനുശേഷം ബ്രാഞ്ച് മാറ്റത്തിന്റെ സേവനം മെയ് മാസത്തിൽ ഐഐടി ബോംബെ പ്രഖ്യാപിച്ചു. 2023-24 അധ്യയന വർഷം മുതൽ കോഴ്സുകൾ നിർത്തലാക്കും. ഈ വർഷം ഫെബ്രുവരിയിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം തുടർന്നും നൽകാനും, മൈനർ കോഴ്സുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു.

Students Mumbai Iit News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: