ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കറെ തെയ്ബ ഭീകരനെ വധിച്ചു. കശ്മീരിലെ പുല്‍വാമ ജില്ലയിലെ സംബോരെയിലാണ് സംഭവം. ഉമര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറ്റുമുട്ടല്‍ നടന്ന മേഖലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് സംബോരെയില്‍ സൈന്യത്തിന്റെയും സ്‌പെഷല്‍ ഓപ്പറേഷന്‍ ടീമിന്റെയും സംയുക്ത തിരച്ചില്‍ തുടരുകയാണ്. ആക്രമണം നടന്ന സാഹചര്യത്തില്‍ പുല്‍വാമ മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം നിര്‍ത്തലാക്കിയിട്ടുണ്ട്.

ജൂലൈ 10ന് അമര്‍നാഥിലേക്ക് പോകുന്ന തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ച അബു ഇസ്മയില്‍ സംഘത്തില്‍ പെടുന്ന ആളാണ് ഉമര്‍ എന്നാണ് പോലീസ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ