ലാസ്‌വെഗാസ്: സംഗീത നിശയ്ക്കിടെ ലാസ്‌വെഗാസിൽ വെടിവയ്പ്. 58 പേർ മരിച്ചു. 515 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ലാസ്‌വെഗാസിലെ മാൻഡലേ ബേ ഹോട്ടലിനു സമീപത്ത് നടക്കുകയായിരുന്നു സംഗീത നിശയ്ക്കിടെയാണ് വെടിവയ്പ് ഉണ്ടായത്.


വെടിവെയ്പ്പിന്റെ വീഡിയോ

ലാസ്‌വെഗാസ് സ്വദേശി സ്റ്റീഫൻ പാഡോക്കാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ചു വീഴ്ത്തി. ഹോട്ടലിന്റെ 32-ാംനിലയിൽനിന്ന് ഇയാൾ താഴേക്ക് വെടിവയ്ക്കുകയായിരുന്നു. നാൽപതിനായിരത്തോളെ കാണികളാണ് സംഗീത പരിപാടിക്കെത്തിയത്.

സംഗീത പരിപാടിക്കിടെ വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടതായും സഹായം അഭ്യർഥിച്ച് കൊണ്ടുളള ജനങ്ങളുടെ ഉച്ചത്തിലുളള നിലവിളി കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.

എന്നാൽ ഇയാൾക്ക് തീവ്രവാദ ബന്ധമില്ലെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. ലാസ്‌വെഗാസിലെ കൂട്ടക്കൊല തങ്ങളുടെ പോരാളിയാണ് നടത്തിയതെന്ന് ഇസ്ലാമിക്ക് സ്റ്റേറ്റ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഐഎസിന് ഇതിൽ പങ്കില്ലെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.


പ്രദേശത്തുനിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് വിവരങ്ങള്‍. യന്ത്രത്തോക്കുകൊണ്ടുള്ള വെടിവയ്പായിരുന്നുവെന്നാണ് വിവരം.

അക്രമത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ലാസ്‌വെഗാസിലെ മക് കേരന്‍ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഭയന്നോടിയ ആളുകൾ വിമാനത്താവളത്തിന്റെ റൺവേയിൽ പ്രവേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ