വിയന്റിയാന: ദക്ഷിണ-പൂർവ ഏഷ്യൻ രാജ്യമായ ലാവോസിൽ നിർമ്മാണത്തിലിരുന്ന അണക്കെട്ട് തകർന്ന് നൂറിലേറെ പേരെ കാണാതായി. പതിനായിരത്തോളം ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. മരിച്ചവരുടെ എണ്ണം പുറത്തുവന്നിട്ടില്ല.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അറ്റപ്പെയ് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കുത്തൊഴുകി വന്ന ജലം ആറു ഗ്രാമങ്ങളെ വെളളത്തിനടിയിലാക്കി.  770 മീറ്റർ നീളവും 16 മീറ്റർ ഉയരവും ഉളള അണക്കെട്ടാണ് തകർന്നത്.

സ്ഥലത്ത് തുടർച്ചയായി ശക്തമായ മഴ പെയ്തതിനെ തുടർന്ന് അണക്കെട്ടിന് താങ്ങാവുന്നതിലധികം വെളളം നിറഞ്ഞുവെന്നാണ് വിവരം. ഇതേ തുടർന്ന് അണക്കെട്ടിന്റെ മുകൾഭാഗം ആദ്യം തകർന്നു. പിന്നീട് വെള്ളം കുത്തിയൊഴുകിയതോടെ അണക്കെട്ടിന്റെ ശേഷിച്ച ഭാഗവും തകർന്നുപോയി.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ