New Update
/indian-express-malayalam/media/media_files/uploads/2017/07/landslideOutPut.jpg)
ഇട്ടനഗർ: അരുണാചൽപ്രദേശിലെ പാപും പാരേ ജില്ലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 14 പേരെ കാണാതായി. ഇവർ ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജലാഷ്​ പെർടിൻ അറിയിച്ചു. ലാപ്​ടാപ്​ ഗ്രാമത്തിൽ മൂന്നു വീടുകൾ ഉരുൾപൊട്ടലിൽ തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ നാലു ദിവസമായി കനത്ത മഴ പെയ്യുകയാണ്​.
Advertisment
അരുണാചലിലെ ഉരുൾപൊട്ടലി​​ന്രെ വാർത്ത ദു:ഖമുണ്ടാക്കുന്നതാണ്​. ദുരന്തത്തിൽ അനുശോചനമറിയിക്കുന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.