രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ ബംഗാളില്‍ ഇറക്കുന്നതിന് അനുമതി നിഷേധിച്ചു

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനും നേരത്തെ മമത അനുമതി നല്‍കിയിരുന്നില്ല

Rahul Gandhi,രാഹുല്‍ ഗാന്ധി, Mamata Banarjee,മമത ബാനർജി, Bangal,ബംഗാള്‍, Congres,കോണ്‍ഗ്രസ്, bjp,ബിജെപി, Loksabha election, ലോക്സഭാ തിരഞ്ഞെടുപ്പ്,ie malayalam, ഐഇ മലയാളം

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ബംഗാളില്‍ ലാന്റ് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനും നേരത്തെ മമത അനുമതി നല്‍കിയിരുന്നില്ല. ഏപ്രില്‍ 14 നാണ് രാഹുല്‍ ഗാന്ധി ബംഗാളിലെത്തുക.

മമതയുടെ ഈ നീക്കത്തെ കുറിച്ച് കോണ്‍ഗ്രസ് ഇതുവരേയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ബിജെപിക്കെതിരെ പോരാടുന്നില്ലെന്ന മമതയുടെ പ്രസ്താവനക്കെതിരെ രാഹുല്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സംഭവം എന്നതും ശ്രദ്ധേയമാണ്.

ഏപ്രില്‍ 10 ന് ബംഗാളിലെ തന്നെ ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസിന് ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടായിരുന്നില്ലെന്നും പക്ഷെ മമതയ്ക്കുണ്ടായിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Landing permission for rahul gandhis helicopter denied by mamata govt

Next Story
എത്ര അപമാനിച്ചാലും അമേഠിക്കായി ശക്തമായി തന്നെ പ്രവര്‍ത്തിക്കും; മറുപടിയുമായി സ്മൃതി ഇറാനിSmriti Irani, Smriti Irani educational qualification,Priyanka Chaturvedi, Chaturvedi mocks irani, lok sabha elections election news
The moderation of comments is automated and not cleared manually by malayalam.indianexpress.com