scorecardresearch

Bihar Election Results: തിരഞ്ഞെടുപ്പിന് പിന്നാലെ ലാലു കുടുംബത്തിൽ പൊട്ടിത്തെറി; മകൾ രോഹിണി ആർജെഡി വിട്ടു

Bihar Election Results: ആർജെഡിയ്ക്കുള്ളിലെ തർക്കമാണ് രോഹിണിയുടെ തീരുമാനത്തിന് പിന്നില്ലെന്നാണ് വിവരം. 2022 ൽ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു

Bihar Election Results: ആർജെഡിയ്ക്കുള്ളിലെ തർക്കമാണ് രോഹിണിയുടെ തീരുമാനത്തിന് പിന്നില്ലെന്നാണ് വിവരം. 2022 ൽ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു

author-image
WebDesk
New Update
lalu daughter

ലാലു പ്രസാദ് യാദവിനൊപ്പം മകൾ രോഹിണി ആചാര്യ

Bihar Assembly Election 2025 Results: പട്ന: ബിഹാറിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും പൊട്ടിത്തെറി. ലാലുവിന്റെ മകൾ രോഹിണി ആചാര്യ ആർജെഡി വിട്ടു. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നതായി രോഹിണി തന്റെ എക്‌സ് പോസ്റ്റിൽ കുറിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്. 

Advertisment

Also Read:ബിഹാറിൽ ഇന്ത്യസഖ്യത്തിൽ ഏകോപനമില്ലായിരുന്നു, സ്ഥാനാർഥി നിർണയവും പാളി: താരിഖ് അൻവർ

ആർജെഡിയ്ക്കുള്ളിലെ തർക്കമാണ് രോഹിണിയുടെ തീരുമാനത്തിന് പിന്നില്ലെന്നാണ് വിവരം. സഹോദരൻ തേജസ്വി യാദവിന്റെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താൻ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു.

"ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്.  എല്ലാ കുറ്റവും ഞാൻ ഏറ്റെടുക്കുന്നു- രോഹിണി കുറിച്ചു". 2022 ൽ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു.

Advertisment

Also Read:ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ

അതേസമയം, ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആർജെഡി നേടിയത്. ഇത് ബിജെപിയേക്കാൾ 2.27 ശതമാനവും ജെഡിയുവിനേക്കാൾ 3.8 ശതമാനവും കൂടുതലാണ്. ബിജെപിക്ക് 20.08 ശതമാനവും ജെഡിയുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. വെള്ളിയാഴ്ചയായിരുന്നു ബിഹാറിലെ വോട്ടെണ്ണൽ. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും നേടി. എൻഡിഎ സഖ്യം ആകെ നേടിയത് 202 സീറ്റുകളാണ്.

എന്നാൽ 243 മണ്ഡലങ്ങളിൽ 143 മണ്ഡലങ്ങളിൽ മത്സരിച്ച ആർജെഡിക്ക് 25 സീറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളു. 2010ൽ 22 സീറ്റ് ലഭിച്ചതിന് ശേഷം ആർജെഡി ഇത്രയും മോശം പ്രകടനം തിരഞ്ഞെടുപ്പിൽ കാണിക്കുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന തേജസ്വി യാദവ് പോലും കിതച്ചാണ് മണ്ഡലത്തിൽ വിജയിച്ച് കയറിയത്.

Also Read:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ

രാഘോപൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കവേ നിരവധി തവണ പിന്നിലേക്ക് പോയ തേജസ്വി അവസാന റൗണ്ടുകളിലെ വോട്ടെണ്ണുമ്പോഴാണ് ജയിച്ച് കയറിയത്. 14,532 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തേജസ്വി ബിജെപി സ്ഥാനാർത്ഥിയായ സതീഷ് കുമാറിനെ തോൽപ്പിച്ചത്. മഹാഗഡ്ബന്ധനിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും കാര്യമായ സീറ്റുകൾ നേടാനായില്ല.

Read More:ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: