മുംബൈ: കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ നെഞ്ച് വേദനയെ തുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ എഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മകൻ തേജസ്വി യാദവും മകൾ മിസാ ഭാരതിയും ലാലുവിനൊപ്പമുണ്ട്.
അറുപത്തിയൊൻപതുകാരനായ ലാലു ഇക്കഴിഞ്ഞ ഡിസംബർ 23 മുതൽ ജയിലിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ലാലുവിന് ജയിൽ ശിക്ഷ.