വൃക്കയുടെ പ്രവർത്തനം 25 ശതമാനം മാത്രം; ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം

ലാലു പ്രസാദിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണെന്ന് ഡോക്‌ടർ

Lalu Prasad Yadavu

റാഞ്ചി: ജയിൽശിക്ഷ അനുഭവിക്കുന്ന ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ലാലുവിന്റെ ആരോഗ്യനില ദിനംപ്രതി വഷളാകുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ലാലു ഇപ്പോൾ ഉള്ളത്.

Read Also: ബംഗാളുമായുള്ള പോര് പുതിയ തലത്തിലേക്ക്; മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രസര്‍വീസിലേക്കു മാറ്റി

“ലാലു പ്രസാദിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. ആരോഗ്യനില വളരെ ഗുരുതരാവസ്ഥയിലാണെന്ന് ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്. വൃക്കയുടെ പ്രവർത്തനം പൂർണമായും അവതാളത്തിലാണ്. ഇപ്പോൾ, 25 ശതമാനം മാത്രമാണ് വൃക്ക പ്രവർത്തിക്കുന്നത്. ഏത് സമയത്തും കൂടുതൽ വഷളാകാം,” ലാലുവിനെ ചികിത്സിക്കുന്ന ഡോ.ഉമേഷ് പ്രസാദ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസില്‍ 2017 ലാണ് ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ തന്നെ തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യത്തിനായി അപേക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ലാലുവിന് ഇതുവരെ കോടതി ജാമ്യം അനുവദിച്ചില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lalu prasad yadav kidney failure critical condition

Next Story
ബംഗാളുമായുള്ള പോര് പുതിയ തലത്തിലേക്ക്; മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രസര്‍വീസിലേക്കു മാറ്റിwest bengal, പശ്ചിമ ബംഗാൾ, mamata banarjee, മമത ബാനർജി, trinamool congress, തൃണമൂൽ കോൺഗ്രസ്, Ministry of Home Affairs, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, bengal elections, ബംഗാൾ തിരഞ്ഞെടുപ്പ്, JP Nadda convoy attacked, ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണം, west bengal bjap, പശ്ചിമ ബംഗാൾ ബിജെപി, west bengal news, പശ്ചിമബംഗാൾ വാർത്തകൾ,ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com