പാറ്റ്‌ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് സ്റ്റേജ് തകര്‍ന്നുവീണ് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. പാട്‌നയിലെ ദിഗയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വേദിയില്‍ താങ്ങാനാവുന്നതിലും കൂടുതല്‍ പേര്‍ കയറിയതാണ് അപകടമുണ്ടായത്.

ഉദ്ഘാടകനായ ലാലു സ്റ്റേജിലേക്ക് കയറിയപ്പോള്‍ പിന്നാലെ തന്നെ മറ്റാളുകളും സ്റ്റേജിലേക്ക് കയറുകയായിരുന്നു. തുടര്‍ന്നാണ് വേദി തകര്‍ന്നത്. വേദിയില്‍ വീണു പരുക്കേറ്റ ലാലുവിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്റേയില്‍ കൂടുതല്‍ പരുക്കുകളൊന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടു.

2015 ഒക്ടോബറില്‍ ബിഹാറിലെ മോത്തിഹാരിയില്‍ ഇലക്ഷന്‍ റാലിക്കിടെ സ്റ്റേജിലെ ഫാന്‍ വീണ് ചെറിയ പരുക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ