Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

ജനകീയ നിരാഹര സമരം: ലക്ഷദ്വീപിൽ കടലിനടിയിലും പ്രതിഷേധം

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം

Lakshadweep Issue, ലക്ഷദ്വീപ്, Lakshadweep, Lakshadweep Latest, Lakshadweep Latest News, Lakshadweep latest Update, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം

കൊച്ചി: പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനതയുടെ ജനകീയ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കടലിനടിയിലും പ്രതിഷേധ സമരം നടത്തിയിരിക്കുകയാണ് ദ്വീപിൽ നിന്നുള്ള യുവാക്കൾ.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ലക്ഷദ്വീപിൽ സമരം നടക്കുന്നത്. ദ്വീപില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിട്ടു. പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു.

Read More: ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു

“സേവ് ലക്ഷദ്വീപ്,” എന്നും “അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ നിരാഹാര സമരം,” എന്നുമെഴുതിയ പ്ലക്കാർഡുകൾ പിടിച്ചാണ് സമരക്കാർ കടലിനടിയിലെ സമരത്തിൽ പങ്കെടുത്തത്.

പന്ത്രണ്ട് മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി എല്ലാ ദ്വീപുകളിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കമ്മിറ്റികള്‍ രൂപികരിച്ചത്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ സമരത്തിനുണ്ട്.

Lakshadweep Issue, ലക്ഷദ്വീപ്, Lakshadweep, Lakshadweep Latest, Lakshadweep Latest News, Lakshadweep latest Update, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ സര്‍വകകക്ഷി യോഗത്തിന് ശേഷം കൊച്ചിയില്‍ പറഞ്ഞിരുന്നു. സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവരോട് ദ്വീപ് വിട്ട് പോകാന്‍ ലക്ഷദ്വീപ് ഭരണകൂടം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദ്വീപില്‍ നിന്നും മടങ്ങി.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

പുതിയ പരിഷ്കരണങ്ങൾക്കെതിരെ ലക്ഷദ്വീപ് നിവാസികൾക്കിടയിൽ പ്രതിഷേധം തുടരുന്നതിനടെ പുതിയ വിവാദ തീരുമാനങ്ങളും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൈക്കൊണ്ടിരുന്നു. ദ്വീപിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട് വച്ചത്.

Lakshadweep Issue, ലക്ഷദ്വീപ്, Lakshadweep, Lakshadweep Latest, Lakshadweep Latest News, Lakshadweep latest Update, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം
ലക്ഷദ്വീപിലെ നിരാഹാര സമരം

മേയ് 28 നാണ് പ്രിൻസിപ്പൽ സെക്രട്ടറി കം അഡ്വൈസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉത്തരവാദിത്തമുള്ള സർക്കാർ ഉദ്യോഗസ്ഥരെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യാന്വേഷണ ശേഖരണത്തിനായി നിയോഗിക്കാൻ തീരുമാനിച്ചത്.

Read More: മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കണം; ലക്ഷദ്വീപിൽ പുതിയ വിവാദ ഉത്തരവ്

പ്രാദേശിക ഫിഷിങ് ബോട്ടുകളെയും ജീവനക്കാരെയും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനും ദ്വീപുകളിലെത്തുന്ന പാസഞ്ചർ ബോട്ടുകളുടെയും കപ്പലുകളുടെയും പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. സിസിടിവി ക്യാമറകൾ സ്ഥാപിച്ച് കപ്പൽ ബെർത്ത് പോയിന്റുകളിലും ഹെലിബേസുകളിലും നിരീക്ഷണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു.

Lakshadweep Issue, ലക്ഷദ്വീപ്, Lakshadweep, Lakshadweep Latest, Lakshadweep Latest News, Lakshadweep latest Update, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം
ലക്ഷദ്വീപിലെ നിരാഹാര സമരം

ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശങ്ങളെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വിമർശിച്ചു. അവയെ പരിഹാസ്യമെന്ന് വിശേഷിപ്പിച്ച എംപി അവ ഉടൻ പിൻവലിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

Read More: സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ദ്വീപില്‍ നിന്ന് ഉടന്‍ മടങ്ങണം: ലക്ഷദ്വീപ് ഭരണകൂടം

സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവര്‍ ലക്ഷദ്വീപില്‍ നിന്ന് ഉടന്‍ മടങ്ങണമെന്നും ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. പാസിന്റെ കാലാവധി പുതുക്കണമെങ്കില്‍ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണണെന്ന് ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു.

Lakshadweep Issue, ലക്ഷദ്വീപ്, Lakshadweep, Lakshadweep Latest, Lakshadweep Latest News, Lakshadweep latest Update, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം
ലക്ഷദ്വീപിലെ നിരാഹാര സമരം

മേയ് 29 നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. പുതിയ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നെങ്കിലും ഉത്തരവ് നടപ്പാക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ഇതോടെ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ദ്വീപില്‍ നിന്നും മടങ്ങാനൊരുങ്ങുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakshadweep twelve hour hunger strike today under water protest

Next Story
കുട്ടികളിലെ കൊവാക്സിൻ പരീക്ഷണം, സ്ക്രീനിങ് തുടങ്ങിCovaxin, covid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com