Latest News

ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ്: ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി ലക്ഷദ്വീപിലെ കൂട്ടരാജി

ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് പിറകെ പാർട്ടിയിൽ നിന്ന് നിരവധി പേർ രാജി വച്ചിരുന്നു

Aisha sultana, aisha sultana sedition case, aisha sultana bioweapon remark, Lakshadweep, Lakshadweep news, praful khoda patel, Lakshadweep BJP unit, BJP Lakshadweep, Lakshadweep proposals, Lakshadweep beef ban, Indian Express, ലക്ഷദ്വീപ്, ഐഷ സുൽത്താന, ബിജെപി, രാജ്യദ്രോഹം, IE MALAYALAM

കവരത്തി: ലക്ഷദ്വീപ് സ്വദേശിയും സംവിധായകയുമായ ഐഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ ബിജെപി ലക്ഷദ്വീപ് ഘടകത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിൽ പ്രതിഷേധിച്ച് നേതാക്കളടക്കം നിരവധി പേർ രാജിവച്ചു. നേരത്തെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധിച്ചും ബിജെപി ലക്ഷദ്വീപ് ഘടകത്തിൽ നിന്ന് കൂട്ടരാജി നടന്നിരുന്നു.

ബിജെപി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുൽ ഹമീദ് മുല്ലിപുര, വഖഫ് ബോർഡ് അംഗം ഉമ്മുൽ കുലൂസ് പുതിയപുര, ഖാദി ബോർഡ് അംഗം സൈഫുള്ള പാക്കിയോട, ചെത്ത്ലാത്ത് യൂണിറ്റ് സെക്രട്ടറി ജബീർ സാലിഹത്ത് മൻസിൽ തുടങ്ങിയവരും ഒരു വിഭാഗം പാർട്ടി പ്രവർത്തകരും പുതുതായി രാജിവച്ചവരിൽ ഉൾപ്പെടുന്നു.

ബിജെപി ലക്ഷദ്വീപ് യൂണിറ്റ് അധ്യക്ഷൻ സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ “ജൈവായുധം” എന്ന് വിശേഷിപ്പിച്ച് ഒരു ടിവി ചാനലിലെ ചർച്ചയ്ക്കിടെ സുൽത്താന നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സുൽത്താനയ്‌ക്കെതിരായ ഹാജിയുടെ ആരോപണങ്ങൾ “അസത്യമാണ്” എന്നും സുൽത്താനയുടെയും അവരുടെ കുടുംബത്തിന്റെയും ഭാവി നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് ബിജെപി ഭാരവാഹികൾക്കെന്നും പാർട്ടി നേതാക്കളും പ്രവർത്തകരും രാജിക്കത്തിൽ പറഞ്ഞു.

ദ്വീപുകളിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി മാത്രമാണ് ഐഷ സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവും ഭീതിതവുമായ നയങ്ങളുടെ ഗൗരവത്തെക്കുറിച്ച് മുഴുവൻ ബിജെപി യൂണിറ്റിനും അറിയാമെന്നും നേതാക്കൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakshadweep bjp unit resignations spate of resignations in bjp lakshadweep unit after sedition case against aisha sultana sedition case

Next Story
38 ശ്രീലങ്കന്‍ പൗരന്മാര്‍ മംഗളുരുവില്‍ അറസ്റ്റില്‍Sri Lankan nationals, Sri Lanka, Sri Lankan nationals arrested, Sri Lankan arrest, Sri Lankan nationals arrest news, Sri Lankan nationals arrest, Sri Lanka, Sri Lankan nationals arrested in Mangaluru, Karnataka police, human trafficking, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com