Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നീക്കം

ലക്ഷദ്വീപിലെ പരിഷ്കാരങ്ങളും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കേരള ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നീക്കം

Lakshadweep Issue, Lakshadweep Issue Updates, Lakshadweep Issue News, Oomman Chandi, VD Satheeshan, BJP, Lakshadweep Issue, Lakshadweep, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep administrator Praful Khoda Patel, Lakshadweep development authority regulation, Lakshadweep panchayath regulation amendment, Lakshadweep MP Mohammed Faizal, ie malayalam

ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയിൽ നിന്ന് കർണാടക ഹൈക്കോടതിയുടെ പരിധിയിലേക്ക് മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കം നടത്തുന്നതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചില ഉദ്യോഗസ്ഥരെ അധികരിച്ചാണ് വാർത്താ ഏജൻസി ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾക്കെതിരായ നിരവധി ഹർജികൾ നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ലക്ഷദ്വീപിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളും കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പുതിയ നയങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനതയിൽ നിന്ന് ഭരണകൂടത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഹൈക്കോടതി പരിധി മാറ്റാനുള്ള നീക്കം.

ലക്ഷദ്വീപ് അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. അധികാര പരിധി മാറ്റണമെന്ന് ലക്ഷദ്വീപ് ശുപാർശ ചെയ്താൽ കേന്ദ്രസർക്കാരാണ് ഈ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്.

Read More: രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താന ഇന്ന് പൊലീസിന് മുന്നില്‍ ഹാജരായി

കോവിഡ് ചട്ടങ്ങളിൽ മാറ്റം വരുത്തുകയും ഗുണ്ടാ ആക്റ്റ് അവതരിപ്പിക്കുകയും ചെയ്തതടക്കം അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ പട്ടേൽ പ്രഖ്യാപിച്ച ഭരണ പരിഷ്കാര നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററും പ്രദേശത്തെ ഭരണ നിർവഹണ സംവിധാനങ്ങളും സ്വീകരിച്ച നടപടികൾക്കെതിരായി 11 റിട്ട് പെറ്റീഷനുകൾ ഉൾപ്പെടെ 23 ഹർജികൾ ഈ വർഷം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ അസുഖത്തെ തുടർന്ന് മരണമടഞ്ഞതിനു പിറകെയാണ് ദാമന്റെയും ഡിയുവിന്റെയും അഡ്‌മിനിസ്‌ട്രേറ്ററായ പട്ടേലിന് കഴിഞ്ഞ ഡിസംബറിൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ അധിക ചുമതല നൽകിയത്.

Read More: എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം: രണ്ടുതരം നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി

ജുഡീഷ്യൽ അധികാരപരിധി കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റാനുള്ള ശ്രമമാണിതെന്ന് ലക്ഷദ്വീപിൽ നിന്നുള്ള ലോക്സഭാ അംഗം മുഹമ്മദ് ഫൈസൽ പി പി പറഞ്ഞു. “എന്തുകൊണ്ടാണ് ഇത് കൈമാറാൻ അദ്ദേഹം ശ്രമിക്കുന്നത്… ഇത് പൂർണ്ണമായും പദവിയുടെ ദുരുപയോഗമാണ്. ഈ ദ്വീപുകളിലെ ജനങ്ങളുടെ മാതൃഭാഷ മലയാളമാണ്,” അദ്ദേഹം പറഞ്ഞു.

“കേരള, ലക്ഷദ്വീപ് ഹൈക്കോടതി എന്നാണ് ഹൈക്കോടതിയുടെ പേരെന്ന കാര്യം ആരും മറക്കരുത്. ദ്വീപുകളിലേക്കുള്ള ആദ്യ സന്ദർശനത്തിനിടയിലാണ് ഈ നിർദ്ദേശം അദ്ദേഹം ആവിഷ്കരിച്ചത്, ”ഫൈസൽ പറഞ്ഞു, ഇതിന്റെ ആവശ്യകതയുണ്ടെന്നും ഈ നിർദ്ദേശത്തെ എങ്ങനെ ന്യായീകരിക്കാമെന്നും അദ്ദേഹം ചോദിച്ചു.

Read More: പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്

പട്ടേലിന് മുമ്പ് 36 അഡ്മിനിസ്ട്രേറ്റർമാരുണ്ടായിരുന്നെന്നും ആർക്കും ഇത്തരമൊരു ആശയം ഉണ്ടായിരുന്നില്ലെന്നും ഫൈസൽ പറഞ്ഞു. എന്നിരുന്നാലും, ഈ നിർദ്ദേശം വെളിച്ചം കാണുകയാണെങ്കിൽ അതിനെ എതിർക്കുമെന്നും എംപി പറഞ്ഞു.

കേരളത്തിലെയും ലക്ഷദ്വീപിലെയും ഭാഷയാണ് മലയാളം എന്നും അതിനാൽ കേരള ഹൈക്കോടതിയിൽ നിയമ പ്രക്രിയ സുതാര്യമാണെന്നും ലക്ഷദ്വീപിലെ നിയമ വിദഗ്ധർ പറഞ്ഞു. ഹൈക്കോടതിയുടെ അധികാരപരിധി മാറ്റുന്നത് ദ്വീപുകളിലെ മുഴുവൻ നീതിന്യായ വ്യവസ്ഥയെയും തകിടം മറിക്കുമെന്നും ഭാഷാ പ്രശ്നം ഈ പ്രശ്നങ്ങളെ ബാധിക്കുമെന്നും അവർ പറഞ്ഞു.

“ഇത് ശരിയായ നടപടിയല്ല. ഭാഷയുടെ ബന്ധം ഞങ്ങൾ പങ്കിടുമ്പോൾ അവർക്ക് എങ്ങനെ അധികാരപരിധി മാറ്റാനാകും, കോടതി രേഖകൾ മലയാള ഭാഷയിൽ മാത്രമാണ് സ്വീകരിക്കപ്പെടുന്നത്, ” ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകനായ നൂറുൽ ഹിദായ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakshadweep administration reportedly mooted a proposal to change jurisdiction from kerala high court to karnataka high court

Next Story
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍Supreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com