Latest News

സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ദ്വീപില്‍ നിന്ന് ഉടന്‍ മടങ്ങണം: ലക്ഷദ്വീപ് ഭരണകൂടം

അഡ്മിനിസ്ട്രേറ്റരുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം നടക്കും

Lakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam

കൊച്ചി: സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവര്‍ ലക്ഷദ്വീപില്‍ നിന്ന് ഉടന്‍ മടങ്ങണം. ഇത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. പാസിന്റെ കാലാവധി പുതുക്കണമെങ്കില്‍ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണണെന്ന് ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു.

കോവിഡ് കേസുകള്‍ ദ്വീപില്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മേയ് 29 നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. പുതിയ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നെങ്കിലും ഉത്തരവ് നടപ്പാക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ഇതോടെ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ദ്വീപില്‍ നിന്നും മടങ്ങാനൊരുങ്ങുകയാണ്.

ലക്ഷദ്വീപിലെക്ക് സന്ദര്‍ശനാനുമതി ഇനി മുതല്‍ നല്‍കുക എഡിഎമ്മായിരിക്കും. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടിയുമായി മുന്നോട്ട് പോവുകയാണ് ലക്ഷദ്വീപ് ഭരണകൂടം. വിമാന, കപ്പല്‍ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ഭരണപരിഷ്കാരങ്ങള്‍ നിലവില്‍ വന്നതിന് ശേഷം എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

അതേസമയം, അഡ്മിനിസ്ട്രേറ്റരുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം നടക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം. ദ്വീപിലെ എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് പ്രതിഷേധം നടത്താനാണ് തീരുമാനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakshadweep administration asks outsiders to return to mainland

Next Story
Coronavirus India Highlights: 1.63 കോടി വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ട്: കേന്ദ്ര ആരോഗ്യ മന്ത്രാലയംCovid Vaccine, Covishield, Covaccine
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express