Latest News

ലഖിംപൂർ ഖേരി കൊലപാതകം ആസൂത്രിതം; ആശിഷ് മിശ്ര അടക്കമുള്ളവർക്കെതിരെ എസ്ഐടിയുടെ കണ്ടെത്തൽ

അശ്രദ്ധ മൂലമാണ് സംഭവം നടന്നതെന്ന വാദം തള്ളിയ എസ്ഐടി കൊലപാതകം ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രവൃത്തിയാണ് നടന്നതെന്ന് വ്യക്തമാക്കി

Lakhimpur Kheri farmers deaths, Lakhimpur Kheri violence, ajay mishra's son, ashish mishra, Union Minister Of State Ajay Mishra, farmers deaths, farmers killed lakhimpur kheri, latest news, news in malayalam, malayalam news, indian express malayalam, ie malayalam

ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും മറ്റ് 12 പേരും കൊല്ലപ്പെട്ട നാല് കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും മനപ്പൂർവം കൊലപ്പെടുത്തിയെന്ന് യുപി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയിൽ. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് എസ്ഐടി കോടതിയിൽ റിപ്പോർട്ട് സമർപിച്ചത്. കൊലപാതകത്തിന് പിന്നിൽ “ആസൂത്രിതമായ ഗൂഢാലോചന” ആയിരുന്നുവെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അശ്രദ്ധ മൂലമാണ് സംഭവം നടന്നതെന്ന വാദം തിങ്കളാഴ്ച പ്രാദേശിക കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എസ്ഐടി നിരസിക്കുന്നു. കൊലപാതകം ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രവൃത്തിയാണെന്ന് എസ്ഐടി വ്യക്തമാക്കി. നിലവിൽ ലഖിംപൂർ ഖേരി കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താനും കോടതി ശ്രമിച്ചു.

പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.

Also Read: ബൂസ്റ്റർ ഡോസിന്റെ അനുയോജ്യതയോ ആവശ്യകതയോ ഇനിയും തീരുമാനിച്ചിട്ടില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം

എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾക്ക് പുറമെ ഐപിസി സെക്ഷൻ 307, 326, 34 എന്നിവയ്‌ക്കൊപ്പം ആയുധ നിയമത്തിലെ 3, 25, 30 വകുപ്പുകളും 13 പേർക്കെതിരെ ചുമത്തണമെന്ന് എസ്‌ഐടി കോടതിയോട് ആവശ്യപ്പെട്ടതായി ലഖിംപൂർ ഖേരിയിലെ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ എസ്‌പി യാദവ് പറഞ്ഞു.കൊലപാതകവും ക്രിമിനൽ ഗൂഢാലോചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ഇവ. എസ്ഐടിയുടെ അപേക്ഷയിൽ കോടതി തീരുമാനമെടുത്തിട്ടില്ല.

കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടതാണ് ഐപിസി 307ാം വകുപ്പ്.അപകടകരമായ ആയുധങ്ങൾ അല്ലെങ്കിൽ മാർഗങ്ങൾ ഉപയോഗിച്ച് മനപ്പൂർനം ഗുരുതരമായ പരിക്കേൽപ്പിക്കുന്ന കുറ്റമാണ് 326ാം വകുപ്പിന്റെ പരിധിയിൽ. ഒരേ ഉദ്ദേശ്യവുമായി ഒന്നിലധികം പേർ ചെയ്യുന്ന കുറ്റങ്ങൾക്കുള്ള വകുപ്പാണ് ഐപിസി 34.

എന്നാൽ 34ാംവകുപ്പ് പ്രയോഗിക്കുന്നതിനെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തതയാും യാദവ് പറഞ്ഞു.

പ്രതികൾക്കെതിരെ ചുമത്തിയ 279 (അശ്രദ്ധമായി വാഹനമോടിച്ചതിന്), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തികളാൽ ഗുരുതരമായ പരിക്കേൽപ്പിക്കുക), 304 എ (അശ്രദ്ധമൂലമുള്ള മരണം) എന്നീ മൂന്ന് ഐപിസി വകുപ്പുകൾ ഒഴിവാക്കണമെന്ന് എസ്ഐടി കോടതിയോട് അഭ്യർത്ഥിച്ചു.

ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളത് ഉൾപ്പെടെ മൂന്ന് എസ്‌യുവികളുടെ വാഹനവ്യൂഹം ലഖിംപൂർ ഖേരിയിൽ ഒരു കൂട്ടം കർഷകർക്ക് നേരെ പാഞ്ഞുകയറുകയും അവരിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു മാധ്യമപ്രവർത്തകനും മരിച്ചതായി കുടുംബം അദ്ദേഹത്തിന്റെ പറഞ്ഞിരുന്നു. തുടർന്നുണ്ടായ അക്രമത്തിൽ രോഷാകുലരായ ജനക്കൂട്ടം ബിജെപി നേതാക്കളെയും വാഹനങ്ങളെയും ആക്രമിക്കുകയും സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur violence sit pre planned conspiracy murder charge

The moderation of comments is automated and not cleared manually by malayalam.indianexpress.com