ന്യൂഡല്‍ഹി: ഒക്ടോബർ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനു നേർക്ക് വാഹനവ്യൂഹം ഇടിച്ചു കയറി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രിയെയും മകനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി “സംരക്ഷിക്കുന്നു” എന്ന് കോൺഗ്രസ് നറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരകളുടെ കുടുംബങ്ങൾക്ക് യുപിയിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.
വാരാണസിയിൽ ‘കിസാൻ ന്യായ്’ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നതുവരെ പോരാടുമെന്ന് പ്രതിജ്ഞചെയ്യുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനായുള്ള പോരാട്ടത്തിൽ നിന്ന് ആർക്കും തങ്ങളെ തടയാനാവില്ലെന്നും അവർ പറഞ്ഞു.
Also Read: ലഖിംപൂര്‍ ഖേരി: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ആശിഷ് മിശ്ര; ഒടുവില്‍ അറസ്റ്റ്
അതേസമയം, ലഖിംപൂർ ഖേരി സംഭവത്തിന്റെ വസ്തുതകളെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം അവതരിപ്പിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഏഴംഗ പാർട്ടി പ്രതിനിധിസംഘത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തിരുന്നു. എന്നിരുന്നാലും, മിനിറ്റുകൾക്ക് ശേഷം, ട്വീറ്റ് ഇല്ലാതാക്കുകയും ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.