ലഖിംപുര്‍ ഖേരി: സ്വമേധയാ കേസെടുത്തിട്ടില്ല, ആശയവിനിമയത്തിൽ ഉണ്ടായ പ്രശ്നമെന്ന് സുപ്രീംകോടതി

ഇന്നലെ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തതായി വാർത്തകൾ ഉണ്ടായിരുന്നു

Ajay Mishra, Lakhimpur Kheri, Uttar Pradesh, farmers protest, Lakhimpur Kheri arrest, Lakhimpur Kheri Asish Mishra, latest news, malayalam news, indian express malayalam, ie malayalam

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി. ശിവകുമാർ ത്രിപാഠി, സിഎസ് പാണ്ഡ എന്നീ അഭിഭാഷകരാണ് ഹർജി സമ്മർപ്പിച്ചതെന്നും സുപ്രീം കോടതി വ്യക്തമാക്കി. “ആശയവിനിമയ പ്രശ്നമുണ്ടായതായി കരുതുന്നു,” ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു

ഇന്നലെ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തതായി വാർത്തകൾ ഉണ്ടായിരുന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി സമീപിച്ച കര്‍ഷകസംഘടനയോട് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലാത്തതിനാല്‍ എന്തിനാണു പ്രതിഷേധിക്കുന്നതെന്നു സുപ്രീം കോടതി തിങ്കളാഴ്ച ചോദിച്ചിരുന്നു. ലഖിംപൂര്‍ ഖേരി പോലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ ‘ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല’ എന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശിക്കുകയും ചെയ്തു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കടയിലേക്കു ഞായറാഴ്ച മൂന്ന് എസ് യുവികള്‍ അടങ്ങിയ വാഹനവ്യൂഹം ഇടിച്ചുകയറിയത്. സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. വാഹനവ്യൂഹം കര്‍ഷകരുടെ പിന്നില്‍നിന്ന് ഇടിച്ചുകയറുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളിലൊന്ന്. ഇതില്‍ മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര കാറിലുണ്ടായിരുന്നതായാണ് ആരോപണം. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനാണു യുപി പൊലീസ് കേസെടുത്തിരിക്കുന്നതെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ മകന്‍ സംഭവസ്ഥലത്തുണ്ടായിരുന്നിലെന്നാണ് മന്ത്രി പറയുന്നത്. കര്‍ഷകര്‍ക്കിടയിലുള്ള വടിയും കല്ലുമായി ആക്രമിച്ചതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

Also Read: കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ രാഹുലും പ്രിയങ്കയും ലഖിംപൂര്‍ ഖേരിയി

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എംപിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ സംഘം രാത്രിയോടെയാണു ലഖിംപുര്‍ ഖേരിയിലെത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും ഇവര്‍ക്കൊപ്പമുണ്ട്.

ലക്‌നൗ വിമാനത്താവളത്തിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ലഖിംപുര്‍ ഖേരിയിലേക്കു പുറപ്പെട്ട രാഹുല്‍ പ്രിയങ്കയെ കാണാന്‍ സിതാപുര്‍ പിഎസി ഗസ്റ്റ് ഹൗസിലാണ് ആദ്യമെത്തിയത്. തുടര്‍ന്നാണ് ഇരുവരും ലഖിംപുര്‍ ഖേരിയിലേക്കു പോയത്. സ്വന്തം വാഹനങ്ങളില്‍ ലഖിംപുര്‍ ഖേരിയിലേക്കു പോകാന്‍ നേതാക്കളെ യു പി പൊലീസ് ആദ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ രാഹുലും മുഖ്യമന്ത്രിമാരും ധര്‍ണ നടത്തി. ഒടുവില്‍ പൊലീസ് അനുമതി നല്‍കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur kheri violence sc takes suo moto cognisance cji led bench to hear matter on october 7

Next Story
കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ രാഹുലും പ്രിയങ്കയും ലഖിംപൂര്‍ ഖേരിയിൽLakhimpur Kheri, Rahul Gandhi, Priyanka Gandhi, Lakhimpur Kheri Updates, Lakhimpur Kheri incident, Lakhimpur Kheri violence, Kisan Andolan, farmers protest, UP Lakhimpur Kheri Violence , UP Lakhimpur Kheri Violence, India farmers, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com