കസ്റ്റഡിയിൽ കഴിയുന്ന ഗസ്റ്റ് ഹൗസ്‌ അടിച്ചുവൃത്തിയാക്കി പ്രിയങ്ക ഗാന്ധി

മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചതില്‍ ഒരു കുറ്റകൃത്യവുമില്ലെന്ന് പ്രിയങ്ക ഗാന്ധി പൊലീസിനോട് പറഞ്ഞു

Priyanka Gandhi, പ്രിയങ്ക ഗാന്ധി, Farmers Protest, കര്‍ഷക സമരം, Uttar Pradesh, Farmers Killed in UP, Latest News, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: തന്നെ പൊലീസ് തടവിൽവച്ച ഉത്തർപ്രദേശിലെ ഗസ്റ്റ് ഹൗസ്‌ അടിച്ചുവൃത്തിയാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കസ്റ്റഡിയിൽ സിതാപുർ ജില്ലയിലെ പിഎസി ഗസ്റ്റ് ഹൗസ്‌ പ്രിയങ്ക വൃത്തിയാക്കുന്ന വിഡിയോ പുറത്തുവുന്നു.

ലഖിംപുർ ഖേരിയിൽ പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് നേർക്ക് വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴാണ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

“ഇത് കര്‍ഷകരുടെ രാജ്യമാണ്, ബിജെപിയുടേതല്ല. മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചതില്‍ ഒരു കുറ്റകൃത്യവുമില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ ഞങ്ങളെ തടയുന്നത്. നിങ്ങളുടെ കൈവശം വാറണ്ട് ഉണ്ടായിരിക്കണം,” പ്രിയങ്ക ഗാന്ധി പൊലീസിനോട് പറഞ്ഞു.

അതേസമയം, ഇന്നലെയുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. ഇതില്‍ നാല് കര്‍ഷകരും ഉള്‍പ്പെടുന്നു. കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനുമായി ബന്ധപ്പെട്ട വാഹനങ്ങളാണ് പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് നേർക്ക് ഇടിച്ചു കയറിയത്. അപകടത്തിന് പിന്നാലെ കേന്ദ്ര മന്ത്രിയേയും മകനേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

മനുഷ്യത്വരഹിതവും ക്രൂരവുമായ സംഭവത്തിന് ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. അപകടം സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും കുറ്റവാളിയെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. “അപകടത്തെക്കുറിച്ച് പരിശോധിക്കും, പിന്നിലുള്ളവരെ സമൂഹത്തിന് മുന്നിലെത്തിക്കും. പ്രദേശത്തുള്ളവര്‍ സമാധാനം പാലിക്കണം,” യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ യുപി പൊലീസ് മരണപ്പെട്ടവരുടെ വിവരം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ലവ്പ്രീത് സിങ് (20), ദല്‍ജീത് സിങ് (35), നാച്ചട്ടാര്‍ സിങ് (60), ഗുര്‍വീന്ദര്‍ സിങ് (19) എന്നിവരാണ് മരണപ്പെട്ട കര്‍ഷകരെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 15 പേര്‍ക്കോളം പരുക്കേറ്റു. കര്‍ഷക നേതാവ് തെജിന്ദര്‍ സിങ്ങിന് വളരെ ഗുരുതരമായ പരുക്കുള്ളതായി ലഖിംപുർ ഖേരി ജില്ലാ ആശുപത്രിയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Also Read: പ്രതിഷേധത്തിനു നേർക്ക് കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ച് കയറി മൂന്ന് കർഷകർ കൊല്ലപ്പെട്ടതായി ഭാരതീയ കിസാൻ യൂണിയൻ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur kheri violence farmers protest priyanka gandhi

Next Story
Pandora Papers: പനാമയ്ക്കുശേഷം പാൻഡോര; സമ്പത്ത് മറച്ചുവയ്ക്കാൻ നൂതന മാർഗങ്ങളുമായി ഇന്ത്യൻ അതിസമ്പന്നർpandora papers, pandora papers india names, pandora papers investigation, pandora papers indian express, what is pandora papers, icij pandora papers, indian express news, latest news, breaking news, പാൻഡോറ, പാൻഡോറ രേഖകൾ, പാൻഡോറ വിവരച്ചോർച്ച, malayalam news, malayalam latest news, latest news in malayalam, ie malayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com