ലഖിംപുർ ഖേരി: ആശിഷ് മിശ്ര ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

രാവിലെ 11 മണിക്ക് ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നിര്‍ദേശം

Lakhimpur Kheri, Uttar Pradesh

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ വാഹന വ്യൂഹം ഇടിച്ചു കയറി എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിക്ക് ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ നിര്‍ദേശം.

ആശിഷ് മിശ്രയോട് ഇന്നലെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ യുപി പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഹാജാരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വിട്ടു നിന്നത്. സംഭവത്തില്‍ ആശിഷിന്റെ സഹായികളായ ആശിഷ് പാണ്ഡെ, ലവ്കുശ് റാണ എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്.

ലഖിംപൂര്‍ ഖേരിയിലുണ്ടായ സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി ഇന്നലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. “ഉത്തരവാദിത്തമുള്ള ഒരു സർക്കാരും പൊലീസ് ഉദ്യോഗസ്ഥരും സംവിധാനവും അവിടെ ഉണ്ടെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നടപടികള്‍ തൃപ്തികരമല്ല. ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്. വളരെ ഗുരുതരമായ കാര്യമാണ്. നടപടികള്‍ വാക്കുകളില്‍ മാത്രമാണ്, പ്രവൃത്തിയിലില്ല,” കോടതി വിമര്‍ശിച്ചു.

അതേസമയം, കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും അശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധുവും ഷിരോമണി അകാലി ദള്‍ നേതാവ് ഹർസിമ്രത് കൗർ ബാദലും നിരാഹാര സമരം തുടരുകയാണ്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വസതിക്ക് മുന്നിലാണ് സിദ്ധുവിന്റെ പ്രതിഷേധം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്കാണ് വാഹനവ്യൂഹം ഇടിച്ചുകയറിയത്. സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യവ്യാപകമായി നടന്നത്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ലഖിംപൂര്‍ ഖേരിയിലെത്തി മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

Also Read: ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് സുപ്രീം കോടതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur kheri violence ashish mishra uttar pradesh police

Next Story
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ സ്ഥാനമൊഴിയുന്നുChief Economic Adviser K V Subramanian, Chief Economic Adviser K V Subramanian steps down, Chief Economic Adviser, K V Subramanian, K V Subramanian steps down, indian express, indian express news, കെവി സുബ്രഹ്മണ്യൻ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X