scorecardresearch
Latest News

ലഖിംപൂര്‍ ഖേരി: എസ്‌യുവി ഡ്രൈവര്‍ അറസ്റ്റിൽ

സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്നത് അറസ്റ്റിലായ ശേഖര്‍ ഭാരതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

ലഖിംപൂര്‍ ഖേരി: എസ്‌യുവി ഡ്രൈവര്‍ അറസ്റ്റിൽ

ലക്‌നൗ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന എസ്‌യുവിയുടെ ഡ്രൈവറെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തതായി പൊലീസ്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്നത് അറസ്റ്റിലായ ശേഖര്‍ ഭാരതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഭവത്തില്‍ മറ്റു മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു.

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനും മുന്‍ രാജ്യസഭാ എംപിയും യുപിഎ മന്ത്രിയുമായിരുന്ന അഖിലേഷ് ദാസിന്റെ മരുമകനുമായ ആശിഷ് മിശ്രയുടെ അടുത്ത സഹായിയായ അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് അറസ്റ്റിലായ ശേഖര്‍ ഭാരതി സഞ്ചരിച്ച വാഹനമെന്ന് പൊലീസ് പറഞ്ഞു.

Also Read: ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

മന്ത്രി അജയ് മിശ്രയുടെ പേരിലുള്ള ഒരു വാഹനത്തില്‍ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഞായറാഴ്ച അറസ്റ്റിലായ ആശിഷിനെ കോടതി തിങ്കളാഴ്ച മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടർന്ന്, ചോദ്യം ചെയ്യാനായി ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു.

ആശിഷിനെയും ശേഖര്‍ ഭാരതിയെയും കൂടാതെ ലുവകുഷ് പാണ്ഡെ, ആശിഷ് പാണ്ഡെ എന്നീ മറ്റു രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ”സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല,” എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lakhimpur kheri deaths sit arrests driver of suv in convoy