ന്യൂഡല്‍ഹി: ദേശസ്‌നേഹികളായ ലഡാക്കികള്‍ ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണെന്നും സര്‍ക്കാര്‍ അവരുടെ ശബ്ദം കേള്‍ക്കണമെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അവരുടെ മുന്നറിയിപ്പ് അവഗണിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞഞ്ഞു.

ലഡാക്കില്‍ ഇന്ത്യയുടെ പ്രദേശം ചൈന കയ്യടക്കുന്നുവെന്ന് ലഡാക്കികള്‍ പറയുന്ന ഒരു മാധ്യമ വീഡിയോ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ നല്ലതിനുവേണ്ടി അവരെ കേള്‍ക്കാള്‍ അദ്ദേഹം പറഞ്ഞു.

Read Also: ടിക്ടോക് നിരോധനത്തിന് പിന്നാലെ നേട്ടമുണ്ടാക്കി ചിങ്കാരിയും മിട്രോണുമടക്കമുള്ള ഇന്ത്യൻ ആപ്ലിക്കേഷനുകൾ

ചൈന അവരുടെ ഭൂമി കൈയേറുന്നുവെന്ന് തങ്ങളുടെ മാതൃരാജ്യത്തെ സ്‌നേഹിക്കുന്ന എണ്ണമറ്റ ലഡാക്കികള്‍ പറയുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ലഡാക്കിലെ ജനതയുടെ വികാരത്തെ കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ചൈന ഇന്ത്യയുടെ ഭൂപ്രദേശം കൈയടക്കുകയാണെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ അവരുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവെന്നും ലാഡാക്കില്‍ നിന്നൊരാള്‍ പറയുന്നതിന്റെ വീഡിയോയും പ്രിയങ്ക ടാഗ് ചെയ്തിട്ടുണ്ട്.

കിഴക്കന്‍ ലഡാക്കിലെ ചൈന-ഇന്ത്യ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്.

Read in English: Ladakhis raising voice against Chinese intrusion; ignoring warning will cost India: Rahul

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook