scorecardresearch

കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളില്‍ ഇന്ത്യയുടെ സാന്നിധ്യം ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

സലാമി സ്ലൈസിങ് തന്ത്രം ഉപയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്ന ചൈനീസ് തന്ത്രം വ്യക്തമാക്കുന്നതാണു ലേ-ലഡാക്ക് പൊലീസ് സൂപ്രണ്ട് പി ഡി നിത്യ തയാറാക്കിയ രേഖ

സലാമി സ്ലൈസിങ് തന്ത്രം ഉപയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്ന ചൈനീസ് തന്ത്രം വ്യക്തമാക്കുന്നതാണു ലേ-ലഡാക്ക് പൊലീസ് സൂപ്രണ്ട് പി ഡി നിത്യ തയാറാക്കിയ രേഖ

author-image
WebDesk
New Update
Ladakh, Eastern Ladakh, Ladakh Patrolling Points, china, china india tensions

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സൈന്യം സ്ഥിരമായി പട്രോളിങ് നടത്തിയിരുന്ന 65 പോയിന്റുകളില്‍ 26 എണ്ണത്തിലും ഇന്ത്യയുടെ സാന്നിധ്യം നഷ്ടമായതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്.

Advertisment

ലേ-ലഡാക്ക് പൊലീസ് സൂപ്രണ്ടായ ഐ പി എസ് ഉദ്യോഗസ്ഥ പി ഡി നിത്യയാണു രേഖ തയാറാക്കിയത്. കിഴക്കന്‍ അതിര്‍ത്തി മേഖലയില്‍ ശക്തമായ സാമ്പത്തികവും തന്ത്രപരവുമായ ആവശ്യങ്ങളുള്ള ചൈന, ഇന്ത്യന്‍ ഭാഗത്ത് പട്രോളിങ് പോയിന്റുകള്‍ അടയാളപ്പെടുത്തിയ വേലിയില്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ സൈന്യത്തെ ശക്തിപ്പെടുത്തുകയാണെന്നും നിത്യ രേഖയില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഡയറക്ടര്‍ ജനറല്‍മാരുടെ/ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തിലാണു രേഖ സമര്‍പ്പിച്ചത്.

''നിലവില്‍ കാരക്കോരം ചുരം മുതല്‍ ചുമുര്‍ വരെയുള്ള 65 പട്രോളിങ് പോയിന്റുകളില്‍ സുരക്ഷാ സേന പതിവായി പട്രോളിങ് നടത്തേണ്ടതുണ്ട്. എന്നാല്‍ ഇവയില്‍ 5-17, 24-32, 37, 51, 52, 62 എന്നീ 26 പിപികളില്‍ സേനയുടെ നിയന്ത്രണമോ പട്രോളിങ്ങോ ഇല്ലാത്തതു കാരണം നമ്മുടെ സാന്നിധ്യം ഇല്ലാതായി. അത്തരം പ്രദേശങ്ങളില്‍ സുരക്ഷാസേനയുടേയോ സാധാരണക്കാരുടെയോ സാന്നിധ്യം കണ്ടിട്ടില്ലാത്തതിനാല്‍, തങ്ങള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ ചൈന നമ്മളെ നിര്‍ബന്ധിതമാക്കുന്നു. ഇത് ഇന്ത്യന്‍ സുരക്ഷാസേനയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി ഇന്ത്യയുടെ ഭാഗത്തേക്കു മാറ്റുന്നതിലേക്കു നയിക്കുകയും അത്തരം എല്ലാ പോക്കറ്റുകളിലും ഒരു 'ബഫര്‍ സോണ്‍' സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഈ പ്രദേശങ്ങളുടെ നിയന്ത്രണം ആത്യന്തികമായി ഇന്ത്യയ്ക്കു നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്നു. ഭൂമി ഇഞ്ചിഞ്ചായി പിടിച്ചെടുക്കുന്ന ചൈനീസ് സൈന്യത്തിന്റെ ഈ തന്ത്രം 'സലാമി സ്ലൈസിങ്' എന്നാണ് അറിയപ്പെടുന്നത്,'' റിപ്പോര്‍ട്ടില്‍ പറയുന്നു.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

Advertisment

''ഏറ്റവും ഉയര്‍ന്ന കൊടുമുടികളില്‍ ഏറ്റവും മികച്ച ക്യാമറകള്‍ സ്ഥാപിച്ച് നമ്മുടെ സേനയുടെ ചലനം നിരീക്ഷിച്ചു കരുക്കള്‍ നീക്കുന്ന ചൈനീസ് സൈന്യം സമാധാന ചര്‍ച്ചകളില്‍ ബഫര്‍ ഏരിയകള്‍ നേട്ടമാക്കുന്നു. ബ്ലാക്ക് ടോപ്പ്, ചുഷൂലിലെ ഹെല്‍മറ്റ് ടോപ്പ് പര്‍വതങ്ങള്‍, ഡെംചോക്ക്, കാക്ജങ്, ഹോട്ട് സ്പ്രിങ്‌സിലെ ഗോഗ്ര കുന്നുകള്‍, ചിപ് ചാപ് നദിക്കു സമീപമുള്ള ദെപ്‌സാങ് സമതലങ്ങള്‍ എന്നിവിടങ്ങില്‍ ഈ പ്രത്യേക സാഹചര്യം കാണാന്‍ കഴിയും,'' റിപ്പോര്‍ട്ട് പറയുന്നു.

''സലാമി സ്ലൈസിങ് തന്ത്രം ഉപയോഗിച്ച്, ബഫര്‍ സോണില്‍ പോലും നമ്മുടെ നീക്കത്തെ അവര്‍ എതിര്‍ക്കുന്നു. അത് അവരുടെ പ്രവര്‍ത്തന മേഖലയാണെന്ന് അവകാശപ്പെടുകയും പിന്നീട് കൂടുതല്‍ 'ബഫര്‍' ഏരിയകള്‍ സൃഷ്ടിക്കാന്‍ നമ്മളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യം മൂലം ഗാല്‍വാനിലെ വൈ നല്ല, വൈ നല്ലയുടെ മേല്‍നോട്ടം വഹിക്കുന്ന ഉയര്‍ന്ന മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാതെ ക്യാമ്പ് -1 ലേക്കു മടങ്ങാന്‍ നാം നിര്‍ബന്ധിതരായി. ചുഷൂലില്‍ എയര്‍ഫീല്‍ഡിനു സമീപമുള്ള ബിപിഎം ഹട്ട് യഥാര്‍ത്ഥ നിയന്ത്രണരേഖയായി മാറി. ഡെംചോക്കിലെ നിലുങ് നല്ലയിലും നിയന്ത്രണമുണ്ടായി,''റിപ്പോര്‍ട്ടില്‍ പറയുന്നു.

Kashmir China India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: