തലപ്പത്തെ അവ്യക്തത കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിക്കുന്നു: ശശി തരൂര്‍

നിലവിലെ സാഹചര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഗൗരവ്വമായി തന്നെ കാണുന്നുണ്ടെന്നാണ് കരുതുന്നതെന്നും ഉടനെ തന്നെ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂര്‍

Shashi Tharoor, ശശി തരൂർ,Congress, കോണ്‍ഗ്രസ്,Rahul Gandhi,രാഹുല്‍ ഗാന്ധി, Priyanka Gandhi, ie malayalam,

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ നേതൃത്വത്തിലെ വ്യക്തതയില്ലായ്മ കോണ്‍ഗ്രസിനെ ബാധിക്കുന്നതായി ശശി തരൂര്‍ എംപി. മുന്നോട്ട് പോകുന്നതിനായി എല്ലാ വര്‍ക്കിങ് കമ്മിറ്റി അംഗത്വമുള്‍പ്പടെയുള്ള എല്ലാ പ്രധാന പോസ്റ്റുകളിലേക്കും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനെ ഈ ഘട്ടത്തില്‍ നയിക്കാന്‍ ചെറുപ്പക്കാരനായ നേതാവിനെയാണ് ആവശ്യമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നിലപാടിനേയും തരൂര്‍ പിന്തുണച്ചു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും എന്നാല്‍ തീരുമാനം ഗാന്ധി കുടുംബത്തിന്റേതായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.

”തലപ്പത്തുള്ള വ്യക്തതയില്ലായ്മ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ബാധിക്കുന്നുണ്ടെന്നത് വ്യക്തമാണ്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് ബാധിക്കുന്നുണ്ട്” തരൂര്‍ പറഞ്ഞു. നിലവിലെ സാഹചര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഗൗരവ്വമായി തന്നെ കാണുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉടനെ തന്നെ പരിഹാരം കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രീതിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിനേക്കുറിച്ചും തരൂര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ പാര്‍ട്ടിയ്ക്ക് ജനങ്ങള്‍ക്കിടയിലും സ്വാധീനം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നേതൃത്വത്തിലെത്തുന്നയാള്‍ക്ക് ഒരേസമയം പാര്‍ട്ടി പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും ഒരുമിച്ച് കൊണ്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനേയും തരൂര്‍ പിന്തുണച്ചു. പ്രിയങ്കയ്ക്ക് ഇന്ദിരയുടേതിന് സമാനമായ രീതിയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അതുപോലെ തന്നെ പാര്‍ട്ടിയെ നയിക്കാനും സാധിക്കുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പാണ് നേതൃത്വത്തെ കണ്ടെത്താനുള്ള ശരിയായ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, താന്‍ നേതൃസ്ഥാനത്തേക്ക് വരാന്‍ സാധ്യതയില്ലെന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയം തനിക്ക് കുറവാണെന്നും തനിക്ക് പ്രധാന പദവികള്‍ വഹിച്ച് പരിചയമില്ലെന്നും തരൂര്‍ വ്യക്തമാക്കി. മെയ് 25 നായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lack of clarity over rahul gandhis resignation hurting congress shashi tharoor

Next Story
എല്ലാ കാര്യങ്ങളിലും നിർഭയരായിരിക്കണം: നരേന്ദ്ര മോദി
The moderation of comments is automated and not cleared manually by malayalam.indianexpress.com