ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന തര്‍ക്കം പരിഹരിക്കാന്‍ വ്യാഴാഴ്ച നടന്ന നയതന്ത്ര തല ചര്‍ച്ചയ്ക്കുമായില്ല. അതേസമയം, പൂര്‍ണമായും സൈന്യങ്ങളുടെ പിന്‍വാങ്ങല്‍ നടപ്പിലാക്കുന്നതിനുള്ള വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇരു കൂട്ടരും തുടരുമെന്ന് ന്യൂഡല്‍ഹി പറഞ്ഞു.

മെയ് മാസത്തിന്റെ തുടക്കത്തില്‍ അതിര്‍ത്തി സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ-ചൈന അതിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള സംവിധാനം യോഗം ചേരുന്നത്.

പന്‍ഗോംഗ് സോയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ മടിക്കുകയാണ്. ഇതാണ് നയതന്ത്ര, സൈനിക ചര്‍ച്ചകളെ വഴിമുട്ടിക്കുന്നത്. കഴിഞ്ഞ മൂന്ന് യോഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയുടെ പ്രസ്താവനയില്‍ പുരോഗതി, പിന്‍വാങ്ങല്‍ പ്രക്രിയ എന്നീ രണ്ടു വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. എത്രയും നേരത്തേയും പൂര്‍ണമായും പിന്‍വാങ്ങും എന്ന പ്രയോഗവും ഇത്തവണയില്ല.

Read Also: തെലങ്കാനയിലെ വൈദ്യുത നിലയത്തില്‍ തീപിടിത്തം; 9 പേര്‍ കുടുങ്ങിക്കിടക്കുന്നു

അതേസമയം, രണ്ട് രാജ്യങ്ങളുടെ മുന്‍നിര്‍ സൈനികരുടെ പിന്‍മാറ്റത്തിലുണ്ടായ പുരോഗതിയെ പോസിറ്റീവായി വിലയിരുത്തിയെന്ന് ബീജിങ് പറഞ്ഞു. കൂടാതെ, രണ്ട് രാജ്യങ്ങളും തമ്മില്‍ ഉണ്ടായ അഭിപ്രായ സമന്വയം സത്യസന്ധമായി നടപ്പിലാക്കുമെന്നും സമ്മതിച്ചുവെന്നും ബീജിങിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ആഴത്തിലുള്ളതും സ്പഷ്ടവുമായി കാഴ്ചപ്പാടുകള്‍ ഇരുവശവും കൈമാറിയെന്ന് ഇന്ത്യയുടെ വിദേശ കാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

രണ്ട് വിദേശ കാര്യ മന്ത്രിമാരും രണ്ട് പ്രത്യേക പ്രതിനിധികളും എത്തിച്ചേര്‍ന്നിട്ടുള്ള കരാറുകള്‍ പ്രകാരം പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും പൂര്‍ണമായും സൈനിക പിന്‍മാറ്റം സാധ്യമാക്കുന്നതിന് ഇരുവശവും പ്രവര്‍ത്തിക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചു. നിലവിലെ കരാറുകളും പ്രോട്ടോക്കോളുകളും അനുസരിച്ച് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്ന് അവര്‍ സമ്മതിച്ചു, അദ്ദേഹം പറഞ്ഞു.

സൈനിക, നയതന്ത്ര ചാനലുകളിലെ ആശയവിനിമയം തുടരേണ്ടതിന്റെ ആവശ്യകതയും ഇരുവശവും അംഗീകരിച്ചു.

Read in English: LAC: Border mechanism meets, fails to make headway on disengagement

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook