scorecardresearch
Latest News

സംഗീത ആൽബത്തിൽ ശരീരം പ്രദർശിപ്പിച്ചു; കിർഗിസ് ഗായികയ്ക്ക് വധ ഭീഷണി

“ആ വീഡിയോ പിൻവലിച്ച് കിർഗിസ് ജനങ്ങളോട് നീ മാപ്പുപറഞ്ഞില്ലെങ്കിൽ നിന്നെ ഞങ്ങൾ കൊല്ലും.”

സംഗീത ആൽബത്തിൽ ശരീരം പ്രദർശിപ്പിച്ചു; കിർഗിസ് ഗായികയ്ക്ക് വധ ഭീഷണി

സംഗീത ആൽബത്തിൽ ശരീരം പ്രദർശിപ്പിച്ചതിന് കിർഗിസ് ഗായിക സെറെ അസിൽബെക്കിനെതിരെ നൂറ് കണക്കിന് പേരാണ് ഇതിനോടകം വധ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. പെൺകുട്ടി (Girl) എന്നർത്ഥം വരുന്ന കിസ് (kyz) എന്നതാണ് ആൽബത്തിന്റെ പേര്. കിർഗിസ്ഥാനിലെ ലിംഗ വിവേചനത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പൊതുസമൂഹത്തിൽ ചർച്ചയുണ്ടാക്കണം എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ചതാണ് ഈ വീഡിയോ ആൽബം.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിക്കുന്നതിനെതിരെയും സ്ത്രീക നേരിടുന്ന ഗാർഹിക പീഡനത്തിനെതിരെയുമാണ് സെറ അസിൽബെക്ക് സംഗീത ആൽബത്തിലൂടെ പ്രതികരിച്ചത്. ഏതൊരാൾക്കും അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാം. കിർഗിസ്ഥാനിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു ആചാരമാണിത്.

അടുത്തിടെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ബുരുലായി എന്ന പെൺകുട്ടിയെ ബലമായി വിവാഹം കഴിപ്പിക്കുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ ആളെയും ബുരുലായിയെയും പൊലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് വിട്ട് പൊലീസ് ഉദ്യോഗസ്ഥർ പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്.

ഇൻസ്റ്റഗ്രാമിലടക്കം സ്വകാര്യ സന്ദേശമായി ലഭിച്ച ചില വധഭീഷണികൾ സെറെ അസിൽബെക് തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൊന്ന് ഇങ്ങിനെയാണ്, “ആ വീഡിയോ പിൻവലിച്ച് കിർഗിസ് ജനങ്ങളോട് നീ മാപ്പുപറഞ്ഞില്ലെങ്കിൽ നിന്നെ ഞങ്ങൾ കൊല്ലും.”

സെറെ അസിൽബെക്കിന്റെ പാട്ടിന്റെ സ്വതന്ത്ര പരിഭാഷ ഇതാണ്

I wish time passed, I wish (a new) time comes
When they wouldn’t preach how I should live my life
When they wouldn’t tell me ‘Do this,’ ‘Don’t do like that’
Why should I be like what you want, or like the majority wants,
I am a person, and I have my freedom of speech.
Where is your respect for me?
I will respect you. You respect me.
You and I, together,
Hey, dear, join me,
We will create our freedom…

വധഭീഷണികൾ ഭയന്ന് പിന്മാറില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് സെറെ. താൻ ഇനിയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും ഉറച്ച് നിൽക്കുമെന്നും അവർ പ്രഖ്യാപിക്കുന്നു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kyrgyz singer recieves death threats for showing her body in music album