റി​യാ​ദ്​: ഖ​ത്ത​റു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം സൗ​ദി​യടക്കം ഏഴ്​ രാ​ഷ്​​ട്ര​ങ്ങൾ വിഛേ​ദി​ച്ച​തി​നെ തു​ട​ർ​ന്ന്​ അറബ് മേഖലയിൽ ഉരുത്തിരിഞ്ഞ അ​നി​ശ്​​ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്കാ​ൻ മധ്യസ്ഥ നീക്കങ്ങൾ ഈ​ർ​ജി​ത​മാക്കി കുവൈറ്റ്. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​ന്ന​ലെ ​വൈകിട്ടോടെ ജി​ദ്ദ​യി​ലെ​ത്തി സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ തു​റ​ന്ന ച​ർ​ച്ച​ക​ൾ​ക്ക്​ ത​യാ​റാ​ണെ​ന്ന്​ ഖ​ത്ത​റും വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ വേ​ഗ​ത കൈ​വ​ന്ന​ത്​.

ചൊവ്വാഴ്ച വൈകീട്ട് ജിദ്ദയിലെത്തിയ കുവൈത്ത് അമീര്‍ ഖത്തർ വിഷയം അടക്കം ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു. ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം രാത്രിയോടെ അദ്ദേഹം കുവൈത്തിലേക്ക് തിരിച്ചുപോയി. തുര്‍ക്കിയും മധ്യസ്ഥശ്രമവുമായി രംഗത്തുണ്ട്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഖത്തര്‍, റഷ്യ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളെ വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ഖത്തറിൽ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾ എംബസികൾ കഴിഞ്ഞ ദിവസം തന്നെ അടച്ചിരുന്നു. നയതന്ത്ര പ്രതിനിധികൾ മടങ്ങുകയും ചെയ്തു. വിലക്ക്​സൃഷ്ടിക്കുന്ന സാമ്പത്തിക തകർച്ചയും ചെറുതാകില്ല. ഗൾഫ്​ വികസന പദ്ധതികളെ വിലക്ക് പ്രതികൂലമായി ബാധിക്കും എന്ന് ഉറപ്പാണ്. പ്രശ്നപരിഹാരത്തിന്​മുന്നിട്ടിറങ്ങാൻ കുവൈത്ത്​ അമീറും ഒമാൻ നേതൃത്വവും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ