Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; നാല് ഭീകരരെ വധിച്ചു

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ തുടരുകയാണ്

Kashmir Valley, Srinagar, Hizbul mujahidhin, ഹിസ്ബുൾ, കാശ്മീർ വാലി, ശ്രീനഗർ, ഇന്ത്യൻ സൈന്യം, സബ്‌സർ അഹമ്മദ് ഭട്ട്

ശ്രീനഗര്‍: കശ്മീരിലെ കുപ്‍വാര ജില്ലയില്‍ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരവാദികളേയും സൈന്യം വധിച്ചു. ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രിയില്‍ അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെയും സൈന്യം വധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീരില്‍ സൈന്യത്തിനുനേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ക്കൊപ്പം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണവും രൂക്ഷമായിരുന്നു. സൈനികരും പ്രദേശവാസികളുമടക്കം നിരവധി പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് കൂടിയാണ് താഴ്വര സാക്ഷ്യം വഹിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kupwara encounter four jawans killed

Next Story
പ്രിയ്യപ്പെട്ട ‘മിസൈല്‍ മാന്’ നാസയുടെ ആദരം; പുതുതായി കണ്ടെത്തിയ അണുജീവിക്ക് അബ്ദുല്‍ കലാമിന്റെ പേര് നല്‍കി
The moderation of comments is automated and not cleared manually by malayalam.indianexpress.com