scorecardresearch

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ.

മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kummanam Rajashekharan

ഗുവാഹത്തി: മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഗുവാഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാമിലെ മുന്‍ ഗവര്‍ണറായിരുന്ന ലഫ്റ്റനന്റ് നിര്‍ഭയ് ശര്‍മ ഈ മാസം 28ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചത്.

Advertisment

ഹിന്ദു ഐക്യവേദി, ആര്‍എസ്എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായും ബിജെപി സ്ഥാനാര്‍ഥിയായും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചിട്ടുണ്ട്. വി.മുരളീധരന്‍ കാലാവധി കഴിഞ്ഞ് ഒഴിഞ്ഞതിന് ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി കുമ്മനം സ്ഥാനമേല്‍ക്കുന്നത്. 2015 ഡിസംബറിലാണ് സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

പല തവണയും ഗവര്‍ണര്‍, കേന്ദ്രമന്ത്രി തുടങ്ങിയ ഇടങ്ങളിലേക്ക് കുമ്മനത്തിന്റെ പേരുള്ളതായ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നും ബിജെപി ദേശീയ തലത്തില്‍ സ്ഥാനം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. ആദ്യം രാജ്യസഭയിലേക്ക് സുരേഷ് ഗോപിയേയും പിന്നീട് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായും വി.മുരളീധരനെ രാജ്യസഭയിലേക്കും പരിഗണിച്ച ശേഷമാണ് കുമ്മനത്തിന് നറുക്ക് വീഴുന്നത്.

Governor Bjp Kummanam Rajasekharan Mizoram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: