ന്യൂഡല്‍ഹി : രാജ്യസഭാ സ്ഥാനാർത്ഥികളുടെ നിർണ്ണയം ആം ആദ്മി പാർട്ടിയിൽ കലഹം. താൻ രക്തസാക്ഷിയാണെന്ന് എ എ പി നേതാവ് കുമാർ ബിശ്വാസ്. അരവിന്ദ് കെജ്‌രിവാളിനെതിരെ വിയോജിപ്പ് പ്രകടപ്പിക്കുന്നവർക്ക് അതിജീവനം അസാധ്യമമെന്നും വിശ്വാസ്. പാർട്ടി മുൻ നേതാവ് യോഗേന്ദ്രയാദവും എ എ പി തീരുമാനത്തിനെയും അരവിന്ദ് കെജ്‌രിവാളിനെയും വിമർശിച്ച് രംഗത്ത് വന്നു.

ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പാർട്ടിയുടെ മുതിർന്ന നേതാവ് സജ്ഞയ് സിങ്, ജി എസ് ടി വിദഗ്‌ദനും ചാർട്ടേഡ് അക്കൗണ്ടന്രുമായ എൻ ഡി ഗുപ്ത, പടിഞ്ഞാറൻ ഡൽഹിയിലെ ബിസിനസ്സുകാരനായ സുശീ ഗുപ്ത എന്നിവരെ രാജ്യസഭാ സ്ഥാനാർത്ഥികളായി നിശ്ചയിച്ചതായി ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി അറിയിച്ചു.

പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷമാണ് മൂന്നുപേരുടെയും പേരുകൾ പ്രഖ്യാപിച്ചത്. ജനുവരി അഞ്ചാണ് നാമമിർദ്ദേശ പത്രിക നൽകുന്നതിനുളള അവസാന തീയതി.

സുശീൽ ഗുപ്തയെ രാജ്യസഭയിലേയ്ക്ക് അയക്കാനുളള അം ആദ്മി പാർട്ടിയുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വ്യക്തിയാണഅ സുശീൽ ഗുപ്ത ബി ജെ പിയുടെ സുബാഷ് സച്ചദേവയോട് പരാജയപ്പെട്ട ഇദ്ദേഹം 2015 ൽ മത്സരിച്ചില്ല. ഡൽഹിയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ഇദ്ദേഹം മൂന്ന് മാസം മുമ്പ് വരെ കോൺഗ്രസ്സിലെ വ്യാപാര സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നു.

ഇതേ സമയം, എ എ പി നേതാവ് കുമാർ വിശ്വാസ് , രാജ്യസഭാ സീറ്റിൽ തന്നെ പരിഗണിക്കാത്തതിനെ കുറിച്ച് തന്രെ സത്യസന്ധയ്ക്കുളള ” പ്രതിഫലം” എന്നാണ് പ്രതികരിച്ചത്. കുറച്ചുനാളുകളായി കുമാർ വിശ്വാസും പാർട്ടിയും തമ്മിലുളള ബന്ധത്തിൽ ചില വിളളലുകളുണ്ടായിട്ടുണ്ട്.

” സത്യം പറഞ്ഞതിനുളള പ്രതിഫലമാണ് എനിക്ക് ലഭിച്ചത്. അരവിന്ദ് ഒരിക്കൽ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. ‘സർ, ഞങ്ങൾ നിങ്ങളെ അടിക്കും പക്ഷേ, നിങ്ങൾ മരിക്കില്ല” ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്രെ രക്തസാക്ഷിത്വം അംഗീകരിക്കുന്നു” കുമാർ വിശ്വാസ് എ എൻ ഐയോട് പറഞ്ഞു.

എ എ പിയിൽ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനോട് വിയോജിപ്പ് രേഖപ്പെടുത്തി “അതിജീവനം” പ്രയാസകരമാണെന്ന് കുമാർ വിശ്വാസ് പറഞ്ഞു.

” എനിക്കറിയാം കെജ്‌രിവാളറിയാതെ ഗ്രൂപ്പിൽ ഒന്നും സംഭവിക്കില്ല. നിങ്ങളോട് വിയോജിച്ചുകൊണ്ട് അതിജീവനം പ്രയാസകരമാണ്. ഞാൻ രക്തസാക്ഷിയായി. ഇപ്പോൾ ഈ രക്തസാക്ഷിയുടെ ശരീരം ഉപയോഗശൂന്യമാക്കരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്” കുമാർ വിശ്വാസ് പറഞ്ഞു.

വിശ്വാസിന്രെ അനുയായികൾക്ക് ഹൃദയഭേദകമാണ് എ എ പി തീരുമാനം. അവർക്ക് അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പട്ടീദാർ നേതാവ് ഹാർദിക് പട്ടേലും വിശ്വാസിന്രെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരുന്നു.

എ എ പിയുടെ മുൻ നേതാവ് യോഗേന്ദ്രയാദവും അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് രംഗത്തെത്തി. സുശീൽ ഗുപ്തയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെയാണ് അദ്ദേഹം വിമർശിച്ചത്. എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും അരിവിന്ദ് കെജ്‌രിവാളിനെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്ന് ഞാൻ ഉറച്ചുവിശ്വിസിച്ചിരുന്നു. ഇപ്പോൾ എന്ത് പറയണമെന്ന് എനിക്കറിയില്ല. ലജ്ജകൊണ്ടും മന്ദിച്ചും ശബ്ദമില്ലാതാകുന്നു എന്നാണ് യോഗേന്ദ്ര യാദവിന്രെ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ