/indian-express-malayalam/media/media_files/uploads/2017/04/Kulbhushan-Jadhav.jpg)
ബെൽജിയം: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ വധശിക്ഷ വിധിച്ച നടപടി സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യാക്കോടതി വാദം കേൾക്കും. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് അടുത്ത തിങ്കളാഴ്ചയാകും വാദം തുടങ്ങുക. കുൽഭൂഷണിനായി ഇന്ത്യയിലെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. പാക് സൈനിക കോടതിയുടെ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ ഇന്ത്യ സമീപിച്ചിരുന്നു. കുൽഭൂഷൻ ജാദവിനെതിരെയുള്ള വിധി നടപ്പിലാക്കരുതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ഇന്ന് ആവശ്യപ്പെട്ടിരുന്നു.
കുൽഭൂഷനെ തടവിൽ വച്ചിരിക്കുന്നത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്ന് ഇന്ത്യ കോടതിയില്‍ കോടതിയിൽ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ വാദങ്ങൾ അംഗീകരിച്ച കോടതി ഇക്കാര്യത്തിൽ പാക് വാദങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ പാക്കിസ്ഥാൻ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ് കുൽഭൂഷൺ ജാദവ്. ഇന്ത്യൻ നാവികസേനയിൽ കമാൻഡറായി 2003 വരെ പ്രവർത്തിച്ചു. അതിനുശേഷം ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തി വരികയായിരുന്നു. 2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് ജാദവിനെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവ് ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.