കുല്‍ഭൂഷൺ ജാദവിന്റെ വധശിക്ഷ; പാക്കിസ്ഥാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇന്ത്യ

ജാദവിന്റെ കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തര സമ്പർക്കത്തിലാണ്. എന്ത് വിലകൊടുത്തും ജാദവിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നും സുഷമ സ്വരാജ്

Kulbhushan Jadhav, Sushma Swaraj, pakistan

ന്യൂഡൽഹി: ഇന്ത്യന്‍‌ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥൻ കുല്‍ഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കാനുളള തീരുമാനവുമായി മുന്നോട്ടുപോയാൽ പാക്കിസ്ഥാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷൺ ജാദവ് കുറ്റക്കാരനാണെന്നതിന് തെളിവില്ല. ജാദവിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും. ജാദവിന് ആവശ്യമായ നിയമസഹായം ഇന്ത്യ ലഭ്യമാക്കും. യുഎന്നിൽ ഉൾപ്പെടെ മറ്റു ഉന്നത തലത്തിലും ഇന്ത്യ ഈ വിഷയം മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുമെന്നും സുഷമസ്വരാജ് പാർലമെന്റിൽ പറഞ്ഞു. ജാദവിന്റെ കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തര സമ്പർക്കത്തിലാണ്. എന്ത് വിലകൊടുത്തും ജാദവിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നും സുഷമ പറഞ്ഞു.

കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി ഇന്നലെയാണ് വധശിക്ഷ വിധിച്ചത്. രാജ്യദ്രോഹത്തിനാണു പാക്ക് കോടതി ജാദവിനു വധശിക്ഷ വിധിച്ചത്. ഇക്കാര്യം പാക്ക് കരസേനാമേധാവി ജനറൽ കമർ ബാജ്‌വ ശരിവച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയ ജാദവ് ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. പാക്ക് കോടതിയുടെ തീരുമാനം അറിഞ്ഞയുടൻ, ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കർ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനെ വിളിച്ചുവരുത്തി ശക്തമായ താക്കീതു നൽകിയിരുന്നു. മാത്രമല്ല ഇന്നു 13 പാക്കിസ്ഥാൻ തടവുകാരെ വിട്ടയയ്ക്കാനിരുന്നത് ഇന്ത്യ റദ്ദാക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ് കുൽഭൂഷൺ ജാദവ്. ഇന്ത്യൻ നാവികസേനയിൽ കമാൻഡറായി 2003 വരെ പ്രവർത്തിച്ചു. അതിനുശേഷം ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തി വരികയായിരുന്നു. 2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് ജാദവിനെ പാക്ക് പൊലീസ് പിടികൂടിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kulbhushan jadhav death sentence sushma swaraj warns pakistan of consequences on bilateral ties

Next Story
അമേരിക്കയിൽ ഏഷ്യക്കാരനായ ഡോക്ടറെ വിമാനത്തിൽ നിന്ന് വലിച്ചിഴച്ച് പുറത്തിട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com