ന്യൂഡെൽഹി: ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിന് വധശിക്ഷ അന്താരാഷ്ട്ര നീതിന്യായക്കോടതി പശ്ചാത്തലത്തിൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനീക മേധാവി ജനറൽ ഖമർ ജാവേദും കൂടികാഴ്ച നടത്തി. അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ നടപടികളുമായി സഹകരിക്കുമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സൈനീക മേധാവി പറഞ്ഞു. 90 മിനുറ്റ് നീണ്ട് നിന്ന കൂടികാഴ്ചയിൽ നിലവിലെ സാഹചര്യങ്ങളെപ്പറ്റി സൈനീക മേധാവി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.കുൽഭൂഷൺ യാദവിന്റെ കാര്യത്തിൽ സൈനീക കോടതിയുടെ വിധിയിൽ തെറ്റില്ലെന്നും നിയമം നിയമത്തിന്റെ വഴിക്കാണ് നീങ്ങിയത് എന്നും സൈനീക വക്താവ് ആസിഫ് ഗഫൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ വധശിക്ഷ വിധിച്ച നടപടി സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യാക്കോടതി വാദം കേൾക്കാൻ തീരുമാനിച്ചിരുന്നു. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് അടുത്ത തിങ്കളാഴ്ചയാകും വാദം തുടങ്ങുക. കുൽഭൂഷണിനായി ഇന്ത്യയിലെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. പാക് സൈനിക കോടതിയുടെ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ ഇന്ത്യ സമീപിച്ചിരുന്നു. കുൽഭൂഷൻ ജാദവിനെതിരെയുള്ള വിധി നടപ്പിലാക്കരുതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ഇന്ന് ആവശ്യപ്പെട്ടിരുന്നു.

കുൽഭൂഷനെ തടവിൽ വച്ചിരിക്കുന്നത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്ന് ഇന്ത്യ കോടതിയില്‍ കോടതിയിൽ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ വാദങ്ങൾ അംഗീകരിച്ച കോടതി ഇക്കാര്യത്തിൽ പാക് വാദങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ പാക്കിസ്ഥാൻ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇന്ത്യന്‍‌ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ