കുൽഭൂഷൺ ജാദവ് കേസ് വാദിക്കാൻ പാക്കിസ്ഥാൻ പ്രമുഖ വക്കീലിനെ നിയോഗിച്ചു

അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെയാണ് പുതിയ അഭിഭാഷക സംഘത്തെ പാക്കിസ്ഥാൻ നിയോഗിച്ചത്.

Kulbhushan Jadhav, ie malayalam

കറാച്ചി: കുൽഭൂഷണ്‍ ജാദവ് കേസ് വാദിക്കാൻ പുതിയ അന്വേഷണ സംഘത്തെ പാക്കിസ്ഥാൻ നിയോഗിച്ചു. പാക്കിസ്ഥാന്റെ അറ്റോണി ജനറൽ അഷ്താർ ഔസേഫ് അലി നയിക്കുന്ന അഭിഭാഷക സംഘമായിരിക്കും അന്താരാഷ്ട്രോ കോടതിയിൽ ഇനി പാക്കിസ്ഥാനായി ഹാജരാവുക. വാദം പുനരാരംഭിക്കുന്ന ജൂൺ 8 മുതൽ അഷ്താർ ഔസേഫിന്റെ നേത്രത്വലുള്ള സംഘം പാക്കിസ്ഥാനായി ഹാജരാകും.

അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരുന്നു. പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചിരുന്നത്. കേസിൽ ഇന്ത്യക്കായി പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഹാജരാകുന്നത്.

കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യൻ നാവിക സേനയിൽ നിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kulbhushan jadhav case pakistan ag to lead team to icj meet on june

Next Story
മദ്രാസ് ഐഐടി ബീഫ് ആക്രമണം; വിദ്യാര്‍ഥികളുടെ ആവശ്യത്തെ പാടെ തഴഞ്ഞ് മാനേജ്മെന്റ്Beef Fest Attack, Madras IIT, IIT Madras, Sooraj, Students of Madras IIt, Madras IIT Protest, ബീഫ് ഫെസ്റ്റ് ആക്രമണം, ബീഫ് ഫെസ്റ്റ്, മദ്രാസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com