ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിലെ അദ്ധ്യാപകൻ കൃഷ്‌ണമൂർത്തി വി സുബ്രഹ്മണ്യനെ നിയമിച്ചു. ഈ വർഷം ജൂലൈയിൽ അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കൃഷ്ണസ്വാമിയെ കേന്ദ്രസർക്കാർ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.

മൂന്ന് വർഷത്തേക്കാണ് നിയമനം. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിലെ സെന്റർ ഫോർ അനലറ്റിക്കൽ ഫിനാൻസിലെ എക്സിക്യുട്ടീവ് ഡയറക്ടറാണ്, അസോസിയേറ്റ് പ്രൊഫസറായ കൃഷ്ണസ്വാമി. ബാങ്കിങ്, കോർപ്പറേറ്റ് ഗവേണൻസ്, ഇക്കണോമിക് പോളിസി എന്നിവയിൽ ഇന്ന് അന്താരാഷ്ട്ര രംഗത്തെ തന്നെ ഏറ്റവും പ്രഗത്ഭനായ വ്യക്തികളിലൊരാളാണ് കൃഷ്‌ണസ്വാമി.

നേരത്തെ സ്റ്റോക് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും റിസർവ് ബാങ്കിന്റെയും വിദഗ്ദ്ധ സമിതിയിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ