ന്യൂഡല്‍ഹി: അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്ദിക്ക്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

ഡോ.നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഗുജറാത്തില്‍ ജനിച്ച കൃഷ്ണ സോബ്ദിക്ക് 92 വയസാണ്. കൃഷ്ണ സോബ്ദിയുടെ സിന്ദി നമ്മ എന്ന കൃതിക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

ടിന്‍ പഹദ്, ക്ലൗഡ് സര്‍ക്കിള്‍സ്സണ്‍ ഫ്ളവര്‍സ് ഓഫ് ഡാര്‍ക്ക്നെസ്സ്, ലൈഫ്, ഹം ഹഷ്മത് ബാഗ്, ടൈം സര്‍ഗം, ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍, തുടങ്ങിയവ പ്രധാന കൃതികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ