/indian-express-malayalam/media/media_files/uploads/2019/01/Krishna-Sobti.jpg)
ന്യൂഡൽഹി: പ്രമുഖ ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തി ഡൽഹിയിൽ അന്തരിച്ചു. 93 വയസായിരുന്നു.. 1925 ൽ ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ ഗുജറാത്ത്-പഞ്ചാബിലായിരുന്നു ജനനം. കവിതകളിലൂടെ തുടങ്ങിയ സോബ്തി പിന്നീട് നോവലുകളിലേക്ക് ചുവടുമാറ്റുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1980 ൽ നേടിയ സോബ്തി 2017 ൽ ജ്ഞാനപീഠ പുരസ്കാരവും നേടി. 2018 ൽ അവർ തന്റെ ആത്മകഥ പുറത്തിറക്കി. "ഗുജറാത്ത് പാക്കിസ്ഥാനിൽ നിന്ന് ഗുജറാത്ത് ഹിന്ദുസ്ഥാനിലേക്ക്" എന്നായിരുന്നു ആത്മകഥയുടെ പേര്.
"ഭാഷ ഉപയോഗിച്ച് തന്നോട് തന്നെ സംസാരിക്കുന്നതാണ് എഴുത്ത്," എന്നാണ് ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ അവർ എഴുത്തിനെ കുറിച്ച് പറഞ്ഞത്. "ആത്മാവിന്റെ ശബദ്ം നിങ്ങൾ ശ്രവിക്കും, പ്രകൃതിയുടെ ശബ്ദവും കേൾക്കും." എന്നായിരുന്നു അവർ ഇതോടൊപ്പം കൂട്ടിച്ചേർത്തത്.
സിന്ദാഗിനാമ എന്ന നോവലിനാണ് അവർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1981 ൽ ശിരോമണി അവാർഡ് നേടി. 1982 ൽ ഹിന്ദി ഭാഷാ അക്കാദമിയുടെ പുരസ്കാരവും സോബ്തിയെ തേടിയെത്തി.
യുപിഎ ഭരണകാലത്ത് പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച സോബ്തി, 2015 ൽ സമൂഹത്തിൽ വർദ്ധിക്കുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ച് കൊടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.