scorecardresearch

ഡിസ്കസ് ത്രോ ഇതിഹാസതാരം കൃഷ്ണ പുനിയ ഇനി രാജസ്ഥാന്‍ എംഎല്‍എ; വീണത് ബിഎസ്‌പിയും ബിജെപിയും

'2013 ല്‍ കോണ്‍ഗ്രസും ബിജെപിയും സീറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. പക്ഷെ കോണ്‍ഗ്രസിനെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്'

'2013 ല്‍ കോണ്‍ഗ്രസും ബിജെപിയും സീറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. പക്ഷെ കോണ്‍ഗ്രസിനെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്'

author-image
Sports Desk
New Update
ഡിസ്കസ് ത്രോ ഇതിഹാസതാരം കൃഷ്ണ പുനിയ ഇനി രാജസ്ഥാന്‍ എംഎല്‍എ; വീണത് ബിഎസ്‌പിയും ബിജെപിയും

ജയ്‌പൂര്‍: കായിക രംഗത്തു നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നിരവധി പേരെ രാജ്യം കണ്ടിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി രാജ്‌വര്‍ധന്‍ സിങ് റാത്തോഡ് അടക്കമുള്ളവര്‍ ആ പട്ടികയിലിടം പിടിച്ചവരാണ്. അക്കൂട്ടത്തിലെ അവസാന പേരായി ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പുനിയയും.

Advertisment

രാജസ്ഥാനിലെ സദുല്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചാണ് കൃഷ്ണ പുനിയ നിയമസഭയിലേക്ക് എത്തുന്നത്. രണ്ടാം ശ്രമത്തിലാണ് കൃഷ്ണ പുനിയ തിരഞ്ഞെടുപ്പ് ജയം സ്വന്തമാക്കിയത്. സിറ്റിങ് എംഎല്‍എയായ ബിഎസ്പിയുടെ മനോജ് ന്യാന്‍ഗലിനെയാണ് കൃഷ്ണ പരാജയപ്പെടുത്തിയത്. ബിജെപിയുടെ മുന്‍ എംപിയെയും താരം പിന്നിലാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നുവെങ്കിലും ജയിക്കാനായില്ല. ''2013 ല്‍ കോണ്‍ഗ്രസും ബിജെപിയും സീറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസിനെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പിലേക്ക് 18 ദിവസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ട് പ്രചാരണത്തില്‍ മുന്നേറ്റമുണ്ടാക്കാനായില്ല. പക്ഷെ ഇത്തവണ വിജയം കണ്ടു'' വിജയത്തെ കുറിച്ച് കൃഷ്ണയുടെ ഭര്‍ത്താവ് വീരേന്ദര്‍ പുനിയ പറഞ്ഞു.

70,020 വോട്ടുകളാണ് കൃഷ്ണയ്ക്ക് ലഭിച്ചത്. ബിഎസ്പി സ്ഥാനാര്‍ത്ഥി 51,936 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി രാം സിങ് കസ്വാന്‍ 50,492 വോട്ടും നേടി. 18,084 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൃഷ്ണയുടെ വിജയം.

Advertisment

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ കൃഷ്ണ പുനിയയ്ക്ക് 2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കോമണ്‍വെല്‍ത്ത് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് കൃഷ്ണ. കായിക രംഗത്തു നിന്നും നിയമസഭയിലെത്തിയ മറ്റൊരാള്‍ ഐസ്വാള്‍ എഫ്‌സിയുടെ ഉടമയായ റോബര്‍ട്ട് റോയ്‌ട്ടെയാണ്. മിസോറം നാഷണല്‍ ഫ്രണ്ടിന് വേണ്ടി മത്സരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്.

Congress Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: