ന്യൂഡല്‍ഹി: കാൻപൂരിലെ ഒരു ചോർന്നൊലിക്കുന്ന ഒറ്റ മുറി വീട്ടിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനായി നടന്നു കറിയിരിക്കുകയാണ് രാം നാഥ് കോവിന്ദ് എന്ന രാഷ്ട്രീയ പോരാളി. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, കെആര്‍ നാരായണനു ശേഷം രാഷ്ട്രപതി സ്ഥാനത്തേക്കു വരുന്ന ദലിത് നേതാവ് അങ്ങനെ വിശേഷണങ്ങൾ ഏറെ. രാംനാഥ് രാഷ്ട്രപതി ഭവന്റെ പടികൾ കയറുന്പോൾ ചിലരെങ്കിലും ഓർത്തെടുക്കുന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ്. രാഷ്ട്രപതിയുടെ ഷിംലയിലുള്ള വേനല്‍ക്കാല വസതി സന്ദര്‍ശിക്കാനെത്തിയ കോവിന്ദിനെയും കുടുംബത്തേയും കാവല്‍ക്കാരായ പോലീസുകാര്‍ മടക്കി അയച്ച സംഭവം.

രാഷ്ട്രപതി ഭവനില്‍ നിന്ന് മൂന്‍കൂര്‍ അനുമതി വാങ്ങിയില്ല എന്ന കാരണത്താലാണ് അന്നു ബീഹാര്‍ ഗവര്‍ണറായിരുന്ന കോവിന്ദിനും കുടുംബത്തിനുംഅധികൃതര്‍ പ്രവേശനം നിഷേധിച്ചത്. ഷിംലയിലെ മഷോബ്രയിലെ ഈ വസതിയിലാണ് വേനല്‍ക്കാലത്ത് രാഷ്ട്രപതിയും കുടുംബവും താമസിക്കുന്നത്.

എന്നാല്‍ വേനലക്കാല വസതില സന്ദര്‍ശിക്കാനെത്തിയ കോവിന്ദിനെയും കുടുബേത്തേയും പോലീസുകാര്‍ തടഞ്ഞപ്പോള്‍ രാംനാഥ് കോവിന്ദ് ഒരു പരാതിയും, കൂടാതെ മടങ്ങുകയായിരുന്നു. തിരിച്ച് അദേഹം ഗവര്‍ണറുടെ വസതിയിലെത്തിയതിനു ശേഷമാണ് സംഭവം പുറം ലോകം അറിയുന്നതു പോലും. അന്ന് കൊട്ടിയടച്ച വാതിലുകള്‍ ഇനി തുറക്കും ഈ പ്രഥമപൗരനു മുന്നില്‍.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കോവിന്ദിനൊപ്പമുള്ള പഴയ ഫോട്ടോയും ശ്രദ്ധ നേടുകയാണ്. 20 വർഷങ്ങൾക്കു മുൻപുള്ള ഫോട്ടോയാണ് പ്രധാനമന്ത്രി പുറത്ത് വിട്ടത്. ’20 വർഷങ്ങൾക്കു മുൻപായാലു ഇപ്പോഴായാലും, താങ്കളെ മനസിലാക്കാനാകുന്നത് അഭിമാനമാണ്’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ