ആശ്വാസ വാർത്ത; കൊല്ലത്ത് 105 വയസ്സുകാരി കോവിഡ് രോഗമുക്തി നേടി

105ാം വയസിലും അസ്മ ബീവി പ്രകടിപ്പിച്ചത് അസാമാന്യമായ മനോബലമെന്ന് ആശുപത്രി അധികൃതർ

covid-19,കോവിഡ്-19, coronavirus, കൊറോണവൈറസ്, kollam, കൊല്ലം, ie malayalam, ഐഇ മലയാളം

കൊല്ലം: കൊല്ലം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 105 വയസ്സുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണ് രോഗം ഭേദമായി പുറത്തിറങ്ങിയത്.

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശിനിയായ 105 വയസുകാരി അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. ഈമാസം 20നാണ് ഇവരെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് പനിയും ചുമയും ഉൾപ്പെടയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു.

Read More: സംസ്ഥാനത്ത് സ്ഥിതി സങ്കീർണമായി തുടരുന്നു: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ഇവരെ ചികിൽസിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്ത തന്നെ നിയോഗിച്ചിരുന്നു. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കൽ ബോർഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തുകയായിരുന്നു. 105 വയസിലും അസാമാന്യമായ മനോബലം അസ്മ ബീവി പ്രകടിപ്പിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു. ഇവർ അതിജീവനത്തിന്റെ വലിയ പാഠമാണ് നമുക്ക് ഏവർക്കും നൽകുന്നതെന്നും ആശുപത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

നേരത്തേ കോട്ടയം മെഡിക്കല്‍ കോളേജില്‍ 90 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.

Read More: അണ്‍ലോക്ക് മൂന്നാം ഘട്ടം: ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം, രാത്രി കര്‍ഫ്യൂ ഒഴിവാക്കി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kollam 105 years covid patient news

Next Story
അണ്‍ലോക്ക് മൂന്നാം ഘട്ടം: ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം, രാത്രി കര്‍ഫ്യൂ ഒഴിവാക്കിCoronavirus India, കൊറോണവൈറസ്, ഇന്ത്യ, Lockdown, ലോക്ക്ഡൗണ്‍, Unlock 3.0 , അണ്‍ലോക്ക് 3.0, Guidelines; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, coronavirus, covid-19, കോവിഡ്-19,coronavirus news, india coronavirus cases, lockdown news, coronavirus today news, corona cases in india, india news, coronavirus news, covid 19 india, coronavirus live news, corona news, corona latest news, india coronavirus, coronavirus live news, coronavirus latest news in india, coronavirus live update, covid 19 tracker, india covid 19 tracker, corona cases in india, corona cases in india
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X