ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് നടപടി നേരിടുന്ന കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കർണനെ അറസ്റ്റ് ചെയ്യാന്‍ കല്‍ക്കത്ത പൊലീസ് സംഘം ചെന്നൈയിലെത്തി. എന്നാല്‍ കര്‍ണന്‍ ആന്ധ്രയിലേക്ക് പോയതായാണ് സൂചന. കര്‍ണന്‍ ഔദ്യോഗിക വസതിയില്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
അദ്ദേഹം ആന്ധ്രയിലെ കാളഹസ്തിയിലേക്ക് പോയതായാണ് വിവരം. കര്‍ണന് ആറുമാസം തടവ് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന് കർണൻ രണ്ട് ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു. കർണനെ ഉടൻ ജയിലിലടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഒരു ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്.
”ജസ്റ്റിസ് കർണന്റ പ്രസ്താവനകൾ മാധ്യമങ്ങൾ നൽകരുത്. തൊലിയുടെ നിറത്തിന് അനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നത്. കോടതിയലക്ഷ്യം കോടതിയലക്ഷ്യം തന്നെയാണ്. ജസ്റ്റിസ് കർണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും” സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് കർണന്റെ മാനസികനില പരിശോധിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ മാനസിക നില പരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച സംഘത്തെ പരിശോധന നടത്താൻ അനുവദിക്കാതെ കർണൻ തിരിച്ചയച്ചിരുന്നു.