കൊൽക്കത്ത: കൊൽക്കത്തയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം. പത്തോളം അഗ്നിശമന യൂണിറ്റെത്തി തീ അണച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. തീ പിടിത്തം ഉണ്ടായ ഉടൻ തന്നെ ആശുപത്രിയിലുണ്ടായിരുന്ന 250 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആശുപത്രിയിലെ ഫാർമസിയിൽനിന്നും രാവിലെ 7.58 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലേക്ക് പുക പടർന്നതോടെ നിരവധി രോഗികൾ ജീവൻ രക്ഷിക്കാനായി പുറത്തേക്ക് ചാടി.

നഗരത്തിലെ പഴയ ആശുപത്രികളിൽ ഒന്നാണ് കൽക്കട്ട മെഡിക്കൽ കോളേജ്. 1948 ലാണ് ഇത് സ്ഥാപിച്ചത്. കൽക്കട്ട യൂണിവേഴ്സിറ്റിയ്ക്കും പ്രസിഡൻസി കോളേജിനും സമീപത്തായാണ് മെഡിക്കൽ കോളേജ്.

(Express photo/Arunima Karmakar)

(Express photos by Partha Paul)

(Express photos by Partha Paul)

ഏതാനും ദിവസം മുൻപ് തിരക്കേറിയ ബാഗ്രി മാർക്കറ്റിലും തീപിടിത്തം ഉണ്ടായി. 60 ഓളം അഗ്നിശമന സേനാംഗങ്ങൾ രണ്ടു ദിവസം കൊണ്ടാണ് തീ അണച്ചത്. ആർക്കും പരുക്കേറ്റില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ