ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി 96ആം വയസ്സില്‍ അന്തരിച്ചതോടെ എഴുപതു വര്‍ഷം നീണ്ട ഒരു ‘എലിസബത്തന് കാലഘട്ടത്തിനു തിരശ്ശീല വീണു. എലിസബത്തിന് ശേഷം, അവരുടെ മൂത്ത മകന് ചാൾസ് രാജകുമാരനാണ് ബ്രിട്ടന് – കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവനാവുക. എലിസബത്ത് രാജ്ഞിയുടെ മറ്റനേകം സ്വത്തുവകകള്ക്കൊപ്പം തന്നെ ലോകം ഉറ്റുനോക്കുന്ന മറ്റൊരു സുപ്രധാന കൈമാറ്റവും നടക്കും – ബ്രിട്ടീഷ് രാജവംശത്തിന്റെ ക്രൌണ്‍ അല്ലെങ്കില്‍ കിരീടം അലങ്കരിക്കുന്ന കോഹിനൂർ വജ്രത്തെ സംബന്ധിച്ചതാണ് അത്.
ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള കോഹിനൂർ, 105.6 കാരറ്റ് വരുന്ന ഒരു വജ്രമാണ്. 14-ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കണ്ടെത്തിയ കോഹിനൂർ നൂറ്റാണ്ടുകളായി നിരവധി കൈകൾ മാറി,1849-ൽ, ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയതോടെ വിക്ടോറിയ രാജ്ഞിയുടെ കൈവശമെത്തി. അന്നു മുതൽ ഇത് ബ്രിട്ടീഷ് ക്രൗൺ ജുവല്ലുകളുടെ ഭാഗമാണ്. ചരിത്രം ഇങ്ങനെയൊക്കെ എന്നിരിക്കെ, ഇന്ത്യയുൾപ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങൾ എങ്കിലും കോഹിനൂറിന്റെ ഉടമസ്ഥാവകാശ തര്‍ക്കം ഉന്നയിച്ചിരുന്നു.
1937-ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തിനു (പിന്നീട് ക്വീന്‍ മദര്‍ എന്നറിയപ്പെട്ടു) വേണ്ടി ഉണ്ടാക്കിയ ഒരു പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂർ വജ്രം നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് ലണ്ടൻ ടവറിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
എലിസബത്തിന്റെ മരണത്തിനു ശേഷം മകന് ചാള്‍സ് രാജാവാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പത്നി കാമിലയ്ക്ക് ക്വീന്‍ കോണ്‍സോര്‍ട്ട് എന്ന പദവി നല്‍കും എന്ന് എലിസബത്ത് രാജ്ഞി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ വന്നാല്‍ പ്രശസ്തമായ കോഹിനൂർ കിരീടം ലഭിക്കുക ഡച്ചസ് ഓഫ് കോണ്‍വാള്‍ എന്നറിയപ്പെടുന്ന കാമിലയ്ക്കായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡയാന രാജകുമാരിയുടെ മരണത്തിനു ശേഷമാണ് വളരെക്കാലമായി തന്റെ കൂട്ടുകാരിയും വിവാഹിതയുമായിരുന്ന കമില പാര്‍ക്കര്‍ ബൌള്സിനെ ചാള്‍സ് വിവാഹം ചെയ്യുന്നത്. ഡയാനയുമായുള്ള വിവാഹം പിരിയുന്നതില്‍ ചാള്‍സിന് കമിലയുമായുണ്ടായിരുന്ന അടുത്ത ബന്ധത്തിന് വലിയ പങ്കുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.
ചാൾസ് രാജാവാകുന്ന വേളയില്‍ അമൂല്യമായ ആ പ്ലാറ്റിനം-വജ്ര കിരീടവും കാമിലയുടെ തലയിൽ വയ്ക്കുമെന്ന് യുകെ ആസ്ഥാനമായുള്ള ഡെയ്ലി മെയിൽ അവരുടെ റിപ്പോർട്ടിൽ പറയുന്നു.
Read Here: എലിസബത്ത് രാജ്ഞി അന്തരിച്ചു