ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ (80) അന്തരിച്ചു. ആഫ്രിക്കൻ രാജ്യമായ ഘാന സ്വദേശിയായ കോഫി അന്നൻ 1997 മുതൽ 2006 വരെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി സേവനം അനുഷ്ടിച്ചിരുന്നു. സാമൂഹിക സേവന മേഖലയിൽ നടത്തിയ സേവനങ്ങൾ മാനിച്ച് 2001ൽ അന്നന് നോബൽ സമ്മാനം ലഭിച്ചു.

1938 ഏപ്രില്‍ 8ന് ഘാനയിലെ കുംസിയിലാണ് അന്നന്‍ ജനിച്ചത്. ഐക്യരാഷ്ട്രസഭയുടെ ജീവനക്കാരില്‍ നിന്ന് സെക്രട്ടറി ജനറല്‍ പദവിയിലേക്ക് ഉയര്‍ന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ഈ പദവി വഹിക്കുന്ന ആദ്യ ആഫ്രിക്കന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം. സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സ്ഥാനപതി കൂടിയായിരുന്നു അന്നന്‍. കോഫി എന്നന്‍ ഫൗണ്ടേഷനാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook