scorecardresearch

Kerala News Highlights: അതിജീവതക്കെതിരെ ദിലീപ് വീണ്ടും കോടതിയിൽ; മൊഴിപ്പകർപ്പ് നൽകരുതെന്ന് ഹർജി

Kerala News Live Updates: എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്

Kerala News Live Updates: എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
amma meeting, mohanlal

സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജിയുമായാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്

Kerala News Highlights: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ദിലീപ്. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിലെ വസ്തുതാ അന്വേഷണ റിപ്പോർട്ടിലുള്ള സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജിയുമായാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തീർപ്പാക്കിയ ഒരു കേസിലെ മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് നടപടി നിയമവിരുദ്ധമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. 

Advertisment

വിചാരണക്കോടതി പകർപ്പ് നിഷേധിച്ചതിനെ തുടർന്ന് അതിജീവിത ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് വാങ്ങിയത്.ഇതിനെതിരെയാണ് ഇപ്പോൾ ഹർജിയുമായി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന്റെ ഹർജി കോടതി നാളെ പരിഗണിക്കും.

  • Apr 15, 2024 18:26 IST

    വേനൽ മഴയിൽ കൊതുകുജന്യ രോഗങ്ങൾക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

    ഇടവിട്ട് മഴപെയ്യുന്നതിനാൽ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുക് പരത്തുന്ന രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൊതുകജന്യ രോഗങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പകരാൻ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.



  • Apr 15, 2024 16:57 IST

    സിഡ്‌നിയിലെ പള്ളിയിലുണ്ടായ കത്തികുത്തിൽ നിരവധി പേർക്ക് പരിക്ക്

    പടിഞ്ഞാറൻ സിഡ്‌നിയിലെ ക്രസ്ത്യൻ പള്ളിയിലുണ്ടായ കത്തികുത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.  പള്ളിയിൽ പ്രാർത്ഥനാ സമയത്തുണ്ടായിരുന്ന പുരോഹിതനും നിരവധി വിശ്വാസികൾക്കും പരിക്കേറ്റതായാണ് പൊലീസ് അധികൃതർ നൽകുന്ന വിവരം. എന്നാൽ പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റയിലെടുത്തുവെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും സിഡ്നി പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച സിഡ്‌നിയിലെ ബോണ്ടി ഏരിയയിലെ ഒരു മാളിലുണ്ടായ സമാനമായ കത്തികുത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. 



  • Advertisment
  • Apr 15, 2024 16:49 IST

    കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്ക്

    അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. ആനമല റോഡിൽ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് കാട്ടുപന്നി ദമ്പതികൾ സഞ്ചരിച്ച് ബൈക്കിന് മുന്നിലേക്ക് ചാടിയത്. തുടർന്ന് വാഹനം മറിഞ്ഞാണ് വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്ക് പരിക്കേറ്റത്. 



  • Apr 15, 2024 15:22 IST

    ഇടത്-വലത് മുന്നണികളുടെ വിശ്വാസം നഷ്ടമായെന്ന് മോദി 

    കേരളം മാറി മാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി നടത്തുന്ന കാര്യത്തിൽ ഇരു മുന്നണികളും പരസ്പരം മത്സരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പരസ്പരം മത്സരിക്കുന്ന ഇവർ കിലോമീറ്റർ മാറി തിരുനെൽവേലിയിലെത്തിയാൽ ഒറ്റക്കെട്ടാണെന്നും  തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.  



  • Apr 15, 2024 13:41 IST

    രാഹുലിന്റെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന

    തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി. രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററിൽ പരിശോധന നടത്തി.



  • Apr 15, 2024 13:18 IST

    മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

    മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്യുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.



  • Apr 15, 2024 13:17 IST

    ബൈക്ക് യാത്രികന്‍റെ മരണം: പൊലീസ് നടത്തിയ കൊലപാതകമെന്ന് എംഎൽഎ

    റോഡിന് കുറുകെ കെട്ടിയ വടത്തിൽ ബൈക്ക് യാത്രികൻ കുരുങ്ങി മരിച്ച സംഭവം പൊലീസ് നടത്തിയ കൊലപാതകമെന്ന് ടി ജെ വിനോദ് എംഎൽഎ. ഒരു മുൻകരുതലും പാലിക്കാതെയാണ് പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ കയർ കെട്ടിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.



  • Apr 15, 2024 13:14 IST

    കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണമെന്ന് മോദി

    സി.പി.എം. സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്ന് നരേന്ദ്ര മോദി. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണ്. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചുവെന്നും മോദി പറഞ്ഞു. Read More



  • Apr 15, 2024 11:49 IST

    സുഹൃത്തിന്റെ മ്യതദേഹം കാണാൻ മോർച്ചറിയിൽ അതിക്രമിച്ചു കയറിയ യുവാക്കൾ അറസ്റ്റിൽ

    ബസിടിച്ചു മരിച്ച സുഹൃത്തിന്റെ മ്യതദേഹം കാണാൻ മോർച്ചറിയിൽ അതിക്രമിച്ചു കയറിയ യുവാക്കൾ അറസ്റ്റിൽ. പാലക്കാട് കൽമണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ബൈക്ക് തള്ളിക്കൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിച്ച ഇരുവരുടെയും സുഹൃത്ത്, വലിയപാടം സ്വദേശി രാജേന്ദിന്റെ മൃതദേഹം കാണാനാണ് മോർച്ചറിയിൽ കയറിയത്. മോർച്ചറിയുടെ ചില്ലു വാതിൽ തകർത്താണ് യുവാക്കൾ അകത്തു കയറിയത്.



News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: