ചട്ടുകവും തവിയും പിടിച്ച് ശീലിച്ച കൈകളിൽ ചായം നിറയ്ക്കുന്ന ബ്രഷ് പിടിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു കാസർഗോഡ് സ്വദേശി സി.നളിനി. സ്കൂളിലെ കലാമേളയിൽ ചിത്രവരയിലെ സജീവ സാന്നിധ്യമായിരുന്നു നളിനി. എന്നാൽ സ്കൂഴിന്റെ പടിയിറങ്ങിയ ശേഷം ചായം പുരണ്ടുന്ന ബ്രഷ് ഒന്ന് എടുക്കാൻ പോലും നളിനിയ്ക്ക് സാധിച്ചിട്ടില്ല. വിവാഹിതയായതോടെ വന്നു ചേർന്ന ഉത്തരവാദിത്വങ്ങളും കടമകളും നളിനിയിലെ ചിിത്രകാരിയെ വീടിനുള്ളിൽ തളച്ചിട്ടു. ഒരുപാടിഷ്ടപ്പെടുന്ന ചായങ്ങളുടെ ലോകം അങ്ങനെ നളിനിയ്‌ക്ക് നഷ്ടമായി. എന്നാൽ വർഷങ്ങൾക്കുശേഷം കൊച്ചി ബിനാലെ വേദിയിൽ ചായങ്ങൾ കൊണ്ട് വിസ്‌മയം തീർക്കുകയാണ് നളിനി എന്ന വീട്ടമ്മ.

Kochi Muziris Biennale, Art, Women

കൊച്ചി ബിനാലെ ഫൗണ്ടേഷനും കുടുംബഷ്രീ മിഷനും സംയുക്തമായാണ് വീട്ടമ്മമാർക്കായി ചിത്രകലയുടെ ശില്‌പശാല ‘വരയുടെ പെൺമ ‘സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 42 കുടുംബശ്രീ അംഗങ്ങളാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ശില്‌പശാലയിൽ പങ്കെടുത്തത്. ഓരോ ജില്ലയിൽ നിന്നും മൂന്നുപേരാണ് 13-17 വരെയുണ്ടായിരുന്ന ശില്‌പശാലയിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ ശേഷം അറിയാതെ കൈവിട്ടു പോയ കലാവിരുത് വീണ്ടെടുക്കാനുള്ള അവസരമായിരുന്നു ബിനാലെടീം ഒരുക്കിയത്. സി. ഭാഗ്യനാഥ് ചിത്രകലയുടെയും കെ. രഘുനാഥൻ ക്ളേ മോഡലിങ്ങിലിന്റെയും പാഠങ്ങൾ ഇവർക്ക് നൽകി.

കണ്ണ് നിറച്ചും പുഞ്ചിരിച്ചും വീട്ടമ്മമാർ തങ്ങളുടെ അനുഭവം പങ്കുവച്ചു. മകന്റെ നിർബന്ധപ്രകാരമാണ് നളിനി കാസർഗോഡ് നിന്ന് കൊച്ചിയിലെത്തുന്നത്. എത്തിയപ്പോൾ തിരിച്ചു കിട്ടിയത് തീർത്തും നഷ്ടപ്പെട്ടെന്ന് കരുതിയ ചായങ്ങളുടെ ലോകമാണെന്ന് നളിനി പറയുന്നു.

Kochi muziris Biennale, Art, Women

ചിത്രം വരയെന്നാൽ പേപ്പറിലും വർണങ്ങളിലും ഒതുങ്ങുന്നതാണെന്നാണ് പലരും ആദ്യം കരുതിയിരുന്നെന്ന് ഇടുക്കി സ്വദേശി പി.ജെ. ഷൈലജ പറഞ്ഞു. എന്നാൽ പങ്കെടുത്ത ക്ളാസുകൾ ചിത്രവരയുടെ സാധ്യതകളും ഏതൊരു മാധ്യമവും കലയാണെന്ന അറിവും പകർന്നതായി ഈ വീട്ടമ്മയുടെ വാക്കുകൾ. സ്ത്രീകളുടെ കൂട്ടമെന്ന നിലയ്‌ക്ക് കലയുടെ പ്രാധാന്യം കേരളക്കരയിലെത്തിക്കാൻ കുടുംബശ്രീക്ക് സാധിക്കുമെന്ന് തിരുവനന്തപുരം സ്വദേശി എസ്. ഡീജ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook